28 March 2024 Thursday

പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ കത്തി കഥാസമാഹാരം ചർച്ച ചെയ്തു.

ckmnews

പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ കത്തി കഥാസമാഹാരം ചർച്ച ചെയ്തു.


ചങ്ങരംകുളം സാംസ്കാരിക സമിതി പുനത്തിലിൻ്റെ കഥകൾ ചർച്ച ചെയ്തു.ധനസമ്പാദനത്തിന് ആശുപത്രികളിൽ രോഗികളെ ചൂഷണം ചെയ്യുന്ന ഭിഷഗ്വരർ അരനൂറ്റാണ്ട് മുമ്പും ഇന്നും നിലനിൽക്കുന്ന യാഥാർത്ഥ്യമാണെന്ന് സോമൻ ചെമ്പ്രേത്ത് കത്തി എന്ന കഥയെ ആസ്പദമാക്കി അഭിപ്രായപ്പെട്ടു.പ്രസിഡണ്ട് എം എം ബഷീർ മോഡറേറ്ററായി.സി എം ബാലാമണി ടീച്ചർ ചന്ദ്രിക രാമനുണ്ണി എന്നിവർ ആശംസകൾ അറിയിച്ചു.വിക് തോർ യുഗോ രചിച്ച പാവങ്ങൾ എന്ന കൃതി കെവി ശശീന്ദ്രൻ പരിചയപ്പെടുത്തി.