28 March 2024 Thursday

എടപ്പാൾ മേൽപ്പാലത്തിന് താഴെ സ്ട്രീറ്റ് ലൈബ്രറി(സൊറമൂല)ഒരുങ്ങുന്നു

ckmnews

എടപ്പാൾ മേൽപ്പാലത്തിന് താഴെ സ്ട്രീറ്റ് ലൈബ്രറി(സൊറമൂല)ഒരുങ്ങുന്നു


എടപ്പാൾ : മേൽപ്പാലത്തിന് താഴെ ആളുകൾക്ക് വന്നിരിക്കാനും പരിചയം പുതുക്കാനും വിനോദ സംവാദങ്ങൾക്കുമായി സൊറമൂല എന്ന പേരിൽ സ്ട്രീറ്റ് ലൈബ്രറി ഒരുങ്ങുന്നു.തൃശൂർ റോഡിൽ ടേക്ക് എ ബ്രേക്ക് സ്ഥിതി ചെയ്യുന്നതിന് സമീപത്തായാണ് ഇത്തരമൊരു സംവിധാനമൊരുക്കുന്നത്.പ്രസിദ്ധീകരണങ്ങൾ,ടി.വി.എന്നിവയടക്കം ജനങ്ങൾക്ക് പഴയ കാലത്തെ പോലെ സൗഹൃദം പുതുക്കാനുള്ള സൗകര്യമൊരുക്കാനാണ് തീരുമാനം.പദ്ധതി വിലയിരുത്തുന്നതിനായി കെ.ടി.ജലീൽ എം.എൽ.എ.സ്ഥലം സന്ദർശിച്ചു.