28 March 2024 Thursday

എഫ് സി കേരള എടപ്പാൾ അക്കാദമിയിലേക്ക് സെലക്ഷൻ ഡിസംബർ 4ന് നടക്കും

ckmnews

എഫ് സി  കേരള എടപ്പാൾ അക്കാദമിയിലേക്ക് സെലക്ഷൻ ഡിസംബർ 4ന് നടക്കും

പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബായ എഫ് സി കേരളയുടെ അക്കാദമിയിലേക്ക് 2022-23 സീസണിലേക്കുള്ള പുതിയ താരങ്ങളെ കണ്ടെത്താൻ വേണ്ടിയുള്ള സെലക്ഷൻ ട്രയൽസ് ഡിസംബർ നാലിന്  എടപ്പാൾ നടുവട്ടം റൺ ഗ്രാഡോ സ്പോർട്സ് പാർക്കിൽ വെച്ച് നടത്തുന്നു.

സെലക്ഷനിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങൾക്കു സ്കോളർഷിപ്പ് അടിസ്ഥാനത്തിലാണ് അഡ്മിഷൻ നൽകുക.

 കൂടാതെ സ്കൂൾ ടീമിൽ കളിക്കുന്ന താരങ്ങൾക്കും , പ്രാദേശിക ക്ലബുകളിൽ നല്ല പ്രകടനം കാഴ്ച്ച വെക്കുന്ന മികച്ച താരങ്ങൾക്കും ഈ സ്കോളർഷിപ്പ് അനുകൂല്യം ലഭ്യമാകും.


പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ കളിക്കാരും ഡിസംബർ മൂന്നാം തിയതിക്കു മുൻപ്  വിളിച്ചു രജിസ്റ്റർ ചെയ്യേണ്ടതാണ്.


ആദ്യ ബാച്ചിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 15 ലധികം കളിക്കാർക്ക് എഫ് സി കേരളയുടെ യൂത്ത് ഐ ലീഗ് ടീമുകളിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും സ്കൂൾ വിദ്യാഭ്യാസം, പരിശീലനം തുടങ്ങി സ്ക്കോളർഷിപ്പോട് കൂടി നൽകി വരുകയും ചെയ്യുന്നു.


വിവരങ്ങൾക്ക്

9746667699,

9746660199