29 March 2024 Friday

പാൻ കാർഡും ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് അസാധുവായി പോകുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്

ckmnews

ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ മറന്നോ ? നിങ്ങളെ കാത്തിരിക്കുന്നത് പിഴ മാത്രമല്ല. പാൻ കാർഡ് തന്നെ അസാധുവായി പോകുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്മാർച്ച് 31, 2022 ആയിരുന്നു ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന ദിവസം. ഇതിന് ശേഷവും ബന്ധിപ്പിക്കാത്തവർ കാർഡുകൾ തമ്മിൽ ലിങ്ക് ചെയ്യുമ്പോൾ 1000 രൂപ പിഴയായി നൽകണം. മാർച്ച് 31, 2023 വരെ ആധാറും പാനും തമ്മിൽ ലിങ്ക് ചെയ്യാം.


ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാൻ മൂന്ന് വഴികൾ :ഓൺലൈൻ ലിങ്കിംഗ്


www.incometaxindiaefiling.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഇവിടെ ‘ലിങ്ക് ആധാർ’ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. ശേഷം പാൻ നമ്പർ, ആധാർ നമ്പർ, പേര് തുടങ്ങി അവർ ചോദിക്കുന്ന വിവരങ്ങളെല്ലാം നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കുക.

ഇൻകംടാക്സ് അക്കൗണ്ട് വഴി

ഇൻകംടാക്സ് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗ് ഇൻ ചെയ്യുക. അക്കൗണ്ട് ഇല്ലാത്തവർ അക്കൗണ്ട് ഉണ്ടാക്കണം.

ലോഗിൻ ചെയ്തയുടൻ തന്നെ പാൻ -ആധാർ ലിങ്ക് എന്ന് കാണിക്കുന്ന ഒരു പോപ്പ് അപ്പ് വരും. ഇതല്ലെങ്കിൽ പ്രൊഫൈൽ സെറ്റിംഗ്സിൽ പോയി ലിങ്ക് ആധാർ എന്ന ടാബ് സെലക്ട് ചെയ്യാം. തുടർന്ന് ആധാർ നമ്പറും താഴെ നൽകിയിരിക്കുന്ന ക്യാപ്ചാ കോഡും നൽകി ആധാർ ലിങ്ക് ചെയ്യാം.പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്നാണ്. ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ആദായ നികുതി വകുപ്പ് സെക്ഷൻ 139 എഎഎ(2) വകുപ്പുപ്രകാരം സാങ്കേതികപരമായി പാൻ അസാധുവാകും.