23 April 2024 Tuesday

ഇന്ത്യയിൽ ആളുകൾ അന്ധമായി ആൻറിബയോട്ടിക്കുകൾ കഴിക്കുന്നതായി കണ്ടെത്തൽ

ckmnews

രാജ്യത്ത് കൊറോണ കാലഘട്ടത്തിന് മുമ്പും ശേഷവും ആളുകൾ അന്ധമായി ആൻറിബയോട്ടിക്കുകൾ കഴിക്കുന്നതായി കണ്ടെത്തൽ. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് അസിത്രോമൈസിൻ ആണ്. പല മരുന്നുകളും ഡ്രഗ് റെഗുലേറ്ററിന്റെ അംഗീകാരം പോലും നേടിയിട്ടില്ല എന്നതാണ് ആശ്ചര്യകരമായ കാര്യം. പ്രശസ്ത ആരോഗ്യമേഖലാ ജേണലായ ലാൻസെറ്റിന്റെ തെക്കുകിഴക്കൻ ഏഷ്യയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.ഇന്ത്യയിലെ സ്വകാര്യ ആശുപത്രികളിൽ കൊറോണയ്ക്ക് മുമ്പ് ആൻറിബയോട്ടിക്കുകളുടെ ഉപയോഗത്തെക്കുറിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. ആശ്ചര്യപ്പെടുത്തുന്ന ഫലങ്ങളോടെയാണ് ഗവേഷണം വന്നത്. മിക്ക ആന്റിബയോട്ടിക്കുകളും ശരിയായ രീതിൽ അല്ല ഇന്ത്യയിൽ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. അന്ധമായാണ് ആളുകൾ ആൻറിബയോട്ടിക്കുകൾ കഴിക്കുന്നതെന്നും ഗവേഷകർ വിലയിരുത്തി.


ഞെട്ടിക്കുന്ന പല വെളിപ്പെടുത്തലുകളും റിപ്പോർട്ടിലുണ്ട്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നിയന്ത്രണ അധികാരങ്ങളിലെ തർക്കം രാജ്യത്ത് ആൻറിബയോട്ടിക്കുകളുടെ ലഭ്യത, വിൽപ്പന, ഉപഭോഗം എന്നിവയെ സങ്കീർണ്ണമാക്കുന്നുവെന്നും പഠനം പറയുന്നു. അസിത്രോമൈസിൻ ഉൾപ്പെടെയുള്ള ആന്റിബയോട്ടിക്കുകൾ ഇന്ത്യ വൻതോതിൽ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ടിന്റെ പ്രധാന ഗവേഷകൻ ഡോ. മുഹമ്മദ് എസ്. ഹാഫി പറഞ്ഞു.ഇന്ത്യയിലെ സ്വകാര്യ ആശുപത്രികളിൽ കൊറോണയ്ക്ക് മുമ്പ് ആൻറിബയോട്ടിക്കുകളുടെ ഉപയോഗത്തെക്കുറിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. ആശ്ചര്യപ്പെടുത്തുന്ന ഫലങ്ങളോടെയാണ് ഗവേഷണം വന്നത്. മിക്ക ആന്റിബയോട്ടിക്കുകളും ശരിയായ രീതിൽ അല്ല ഇന്ത്യയിൽ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. അന്ധമായാണ് ആളുകൾ ആൻറിബയോട്ടിക്കുകൾ കഴിക്കുന്നതെന്നും ഗവേഷകർ വിലയിരുത്തി.

ഞെട്ടിക്കുന്ന പല വെളിപ്പെടുത്തലുകളും റിപ്പോർട്ടിലുണ്ട്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നിയന്ത്രണ അധികാരങ്ങളിലെ തർക്കം രാജ്യത്ത് ആൻറിബയോട്ടിക്കുകളുടെ ലഭ്യത, വിൽപ്പന, ഉപഭോഗം എന്നിവയെ സങ്കീർണ്ണമാക്കുന്നുവെന്നും പഠനം പറയുന്നു. അസിത്രോമൈസിൻ ഉൾപ്പെടെയുള്ള ആന്റിബയോട്ടിക്കുകൾ ഇന്ത്യ വൻതോതിൽ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ടിന്റെ പ്രധാന ഗവേഷകൻ ഡോ. മുഹമ്മദ് എസ്. ഹാഫി പറഞ്ഞു.