25 April 2024 Thursday

കാലഘട്ടത്തിനനുസരിച് വിദ്യാഭ്യാസ രംഗത്ത് മാറ്റം അനിവാര്യം: കോൺസിറ്റ് ഇന്റർനാഷണൽ കോൺഫ്രൻസ്

ckmnews

കാലഘട്ടത്തിനനുസരിച് വിദ്യാഭ്യാസ രംഗത്ത് മാറ്റം അനിവാര്യം: കോൺസിറ്റ് ഇന്റർനാഷണൽ കോൺഫ്രൻസ്


ചങ്ങരംകുളം: മത്സര പരീക്ഷകൾക്ക് അധിഷ്ധിതമായ പഠന സമ്പ്രദായം കേരളത്തിലും വരേണ്ടിയിരിക്കുന്നു,വടക്കേ ഇന്ത്യയിലെല്ലാം ഇത്തരത്തിലുള്ള രീതികൾ ആരംഭിച്ചു കഴിഞ്ഞു. അതുകൊണ്ടാണ് ഐ ഐ ടികളിലും എയിംസ് കളിലും മറ്റും ഇതര സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ ഏറിവരുന്നത് എന്ന്  ലെസണ്‍ ലെന്‍സ് ഇന്റഗ്രേറ്റഡ് സ്കൂളിൽ നടന്ന കോണ്‍സിറ്റ് രാജ്യാന്തര സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് എ ഐ സി ടി ഇ അഡ്വൈസർ ഡോ. രമേശ്‌ ഉണ്ണികൃഷ്ണൻ പറഞ്ഞു.കേരളവും ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ  ചെലുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ലെസ്സൺ ലെൻസ്‌ സ്‌കൂളിൽ നിന്ന് കഴിഞ്ഞ വർഷം സെൻട്രൽ യൂണിവേഴ്സിറ്റി എന്ട്രന്സ് പരീക്ഷ എഴുതി ഡൽഹി യൂണിവേഴ്സിറ്റി യിൽ അഡ്മിഷൻ നേടിയതിനെ അദ്ദേഹം പ്രശംസിച്ചു.കോവിഡിന് ശേഷം ലോകം നേരിടുന്ന വെല്ലുവിളികൾ എന്നതായിരുന്നു കോൺഫ്രൻസ് ചർച്ച ചെയ്ത വിഷയം. സയന്റിസ്റ്റ് ഡോ : രാധാകൃഷ്ണ പിള്ള മുഖ്യ പ്രഭാഷണം നടത്തി. ഡോ. പവൻ മധുസൂദനൻ, ഐ എം എ വൈസ് പ്രസിഡന്റ്‌ (തൃശൂർ ചാപ്റ്റർ) പേപ്പർ പ്രസന്റെഷൻ ഉത്ഘാടനം നിർവ്വഹിച്ചു. ബാംഗ്ലൂർ യൂണിവേഴ്സിറ്റി റിസർച്ച് സ്ക്കോളർ അബ്ദുറഹ്മാൻ ഇൻവൈറ്റഡ് ടോക് നടത്തി.


ആലംകോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.കെ വി  സഹീർ, വൈസ് പ്രസിഡന്റ്‌ പ്രതിഭ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ റീസ പ്രകാശ്, പഞ്ചായത്ത്‌ മെമ്പർ മൈമൂന ഫാറൂഖ്, സ്കൂൾ പ്രിൻസിപ്പൽ ഡോ. ലമിയ, സഫയർ ഫ്യൂച്ചർ അക്കാദമി ഡയറക്ടർ ഡോ ജോൺ ജെ ലാൽ,സ്കൂൾ ചെയർമാൻ ഷാനവാസ്‌ വട്ടത്തൂർ, ഡീൻ അക്കാഡമിക്സ്  യഹ്‌യ പി എന്നിവർ സംസാരിച്ചു.ഇന്ത്യയിലെ വിവിധ സർവകലാശാലകളിലെ ഗവേഷകരുടെയും സ്കൂൾ, കോളേജ് തലത്തിലെ വിദ്യാർത്ഥികളുടെ റിസർച്ച് പേപ്പര്‍ പ്രസന്റേഷന്‍ ഏറെ ശ്രദ്ധേയമായി.സ്പെൽ ബി കോമ്പറ്റിഷൻ,പോസ്റ്റര്‍ പ്രസന്റേഷന്‍, ക്വിസ്, നൂതന ആശയങ്ങളുടെ പ്രവര്‍ത്തനമോഡല്‍ എന്നിവയില്‍ ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ മത്സരം നടന്നു. തെരെഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങള്‍ എ ഐ സി ടി ഇ വെബ്സൈറ്റിലും രാജ്യാന്തര ജേര്‍ണലുകളിലും പ്രസിദ്ധീകരിക്കും.