01 December 2023 Friday

യാഗാദികർമ്മങ്ങൾ മനുഷ്യനിലെ അഹംഭാവത്തെ ഇല്ലാതാക്കും:ഡോ.സർ കെ.വി.കൃഷ്ണൻ

ckmnews

യാഗാദികർമ്മങ്ങൾ മനുഷ്യനിലെ അഹംഭാവത്തെ ഇല്ലാതാക്കും:ഡോ.സർ കെ.വി.കൃഷ്ണൻ 


എടപ്പാൾ: യാഗയജ്ഞാദി കർമങ്ങൾ മനുഷ്യനിലെ അഹംഭാവത്തെ ഇല്ലായ്മ ചെയ്ത് പച്ചയായ മനുഷ്യനായി മാറ്റുന്നതിനാൽ കലുഷിതമായ ആധുനിക യുഗത്തിൽ അത്യന്തം പ്രസക്തിയുള്ളതാണെന്ന് പ്രവാസി വ്യവാസായിയും സാമൂഹിക പ്രവർത്തകനുമായ ഡോ.സർ.കെ.വി.കൃഷ്ണൻ പറഞ്ഞു.പെരുമ്പറമ്പ് മഹാദേവക്ഷേത്രത്തിലെ പുത്രകാമേഷ്ടി യാഗത്തിന്റെ സ്വാഗതസംഘം രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ക്ഷേത്രം ട്രസ്റ്റി കെ.എം.പരമേശ്വരൻ നമ്പൂതിരി അധ്യക്ഷനായി.കുട്ടികളുണ്ടാകുന്നതോടൊപ്പം അവർ വീടിനും നാടിനും ഗുണമുള്ളവരായി കൂടി മാറണമെന്നതാണ് ഇക്കാലത്തെ രക്ഷിതാക്കളുടെ ഏറ്റവും വലിയ പ്രാർത്ഥനയെന്നതിനാൽ അതിനായി നടക്കുന്ന ഈ യാഗം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.പി.എം. മനോജ് എമ്പ്രാന്ത്രിരി , കുറുങ്ങാട് വാസുദേവൻ നമ്പൂതിരി,ഗ്രാമപ്പഞ്ചായത്തംഗങ്ങളായ വി.പി.വിദ്യാധരൻ, രജനി, ഗുരുസ്വാമിമാരായ കെ.പി.കുമാരൻ, വിജയൻ യു.വിശ്വനാഥൻ മാസ്റ്റർ  , ഉണ്ണി  ശുകപുരം,  കണ്ണൻ പന്താവൂർ,  സതീഷ് അയ്യാപ്പിൽ, പ്രഹ്ലാദൻ എന്നിവർ പ്രസംഗിച്ചു.2023 ഫെബ്രുവരി 21 മുതൽ 28 വരെ നടക്കുന്ന യാഗത്തിന്റെ ഭാഗമായി ഘോഷയാത്ര, ഉദ്ഘാടന സമ്മേളനം, കലാ സാംസ്‌കാരിക പരിപാടികൾ, അന്നദാനം എന്നിവ നടക്കും.യാഗത്തിൽ പ്രതിദിനം മൂന്നു സവനയജനങ്ങളെന്ന നിലയിൽ 21 സവന യജനങ്ങളുണ്ടാകും.ഭക്തർക്ക് ഇതിൽ പങ്കാളികളാകാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. puthrakameshtiyagam.com എന്ന വെബ് സൈറ്റിൽ കയറി രജിസട്രേഷൻ നടത്താം. വിവരങ്ങൾക്ക് 7907462384, 9846892333 നമ്പറുകളിൽ ബന്ധപ്പെടാം.

സ്വാഗതസംഘം ഭാരവാഹികൾ: കെ.വി.കൃഷ്ണൻ(ചെയർ), അഡ്വ.കെ.ടി.അജയൻ(ജന.കൺ), പി.എം.മനോജ് എമ്പ്രാന്തിരി(ചീഫ് കോ-ഓർഡിനേറ്റർ), യു.വിശ്വനാഥൻ(ട്രഷ).