19 April 2024 Friday

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംവാദം സംഘടിപ്പിച്ചു

ckmnews

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംവാദം സംഘടിപ്പിച്ചു


ചങ്ങരംകുളം:കേരള നവോത്ഥാനം ഇന്ന് സംവാദം സംഘടിപ്പിച്ചു.ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായാണ് സംവാദം സംഘടിപ്പിച്ചത്.സെക്രട്ടറി സോമൻ ചെമ്പ്രേത്ത് സ്വാഗതം ആശംസിച്ചു പ്രസിഡണ്ട് എം എം ബഷീർ അധ്യക്ഷത വഹിച്ചു സി പി ഐ യുടെ സാംസ്കാരിക സംഘടനയായ യുവകലാസാഹിതി യുടെ സംസ്ഥാന സെക്രട്ടറി ശ്രീ ഇ എം സതീശൻ വിഷയാവതരണം നടത്തി.കെ വിജയൻ സി ശിവശങ്കരൻ മാസ്റ്റർ പി കെ ജയരാജൻ കെ വി ശശീന്ദ്രൻ എ പി ശ്രീധരൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. സാഹിതി സൗഹൃദത്തിൽ ബാബു മൂക്കുതല കെ ഉദയൻ ഉണ്ണികൃഷ്ണൻകുറുപ്പത്ത് രൂപ അനന്തകൃഷ്ണൻ എന്നിവർ ഗാനങ്ങളും കവിതകളും അവതരിപ്പിച്ചു.