19 April 2024 Friday

കോപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നീതി സമരം സംഘടിപ്പിച്ചു

ckmnews

കോപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നീതി സമരം സംഘടിപ്പിച്ചു


എടപ്പാൾ :പെൻഷൻ വിതരണം നടത്തുന്ന ഏജന്റ് മാർക്ക് മുടങ്ങിക്കിടക്കുന്ന  ഇൻസെന്റീവ് കുടിശ്ശിക എത്രയും പെട്ടെന്ന് വിതരണം ചെയ്യുക,വായ്പക്കാർക്ക് മരണാനന്തരമോ ചികിത്സയിരിക്കയൊ നൽകിവരുന്ന റിസ്ക്ക് ഫണ്ടിന്റെ പേരിൽ സാധാരണക്കാരെ കൊള്ളയടിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും പൊന്നാനി സഹകരണ അസിസ്റ്റന്റ് രജിസ്റ്റർ ഓഫീസിനു മുന്നിൽ കോപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നീതി സമരം സംഘടിപ്പിച്ചു.സി ഇ ഒ മലപ്പുറം ജില്ല വൈസ് പ്രസിഡന്റ്  ഉമ്മർ ടി യു സമരം ഉദ്ഘാടനം ചെയ്തു.താലൂക്ക് ട്രഷറർ  മുസ്തഫ കരിമ്പനക്കൽ അധ്യക്ഷതവഹിച്ചു.പൊന്നാനി നഗരസഭ പ്രതിപക്ഷ നേതാവ്  ഫർഹാൻ ബിയ്യം മുഖ്യപ്രഭാഷണം നടത്തി.പൊന്നാനി താലൂക്ക് വൈസ് പ്രസിഡന്റ് പത്തിൽ സിറാജ്,  സെക്രട്ടറിമാരായ വി കെ എ മജീദ്, റാഫി ചങ്ങരംകുളം,യൂസഫ് മാറഞ്ചേരി, സുലൈമാൻ മൂതൂർ, സജീർ എം എം , വിപി അക്ബർ, കാദർഭാഷ എടപ്പാൾ എന്നിവർ നേതൃത്വം നൽകി.സഹകരണ മേഖലയിൽ സി ഇ ഒ ഉന്നയിക്കുന്ന ആവശ്യങ്ങൾ പൊന്നാനി അസിസ്റ്റന്റ് രജിസ്ട്രാർ അസ്ലമിന് നിവേദനമായി സമരക്കാർ എഴുതി നൽകുകയും ചെയ്തു.