19 April 2024 Friday

ഇടപാടുകളുടെ കാര്യത്തില്‍ വിസയെയും മാസ്റ്റര്‍കാര്‍ഡിനെയും ഉടനെ യുപിഐ മറികടക്കും

ckmnews

ഞ്ചുവര്‍ഷം മുമ്പ് തുടങ്ങിയ ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനമായ യുപിഐ (യുണിഫൈസ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) ഇടപാടുകളുടെകാര്യത്തില്‍ ആഗോള വമ്പന്മാരായ വിസ, മാസ്റ്റര്‍കാര്‍ഡ് എന്നിവയെ വൈകാതെ മറികടക്കുമെന്ന് നീതി അയോഗ് സിഇഒ അമിതാഭ് കാന്ത്.

എട്ട് ബില്യണ്‍ ഇടപാടുകളുള്ള അമെക്‌സ് കാര്‍ഡിനെ യുപിഐ മറികടന്നു. പ്രതിവര്‍ഷം 18 ബില്യണ്‍ ഇടപാടുകളാണ് യുപിഐ വഴി നടക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പെ പ്രവര്‍ത്തനംതുടങ്ങിയവയാണ് അമെക്‌സ്, വിസ, മാസ്റ്റര്‍ കാര്‍ഡ് എന്നിവ. ഇടപാടുകളുടെ കാര്യത്തില്‍ അമെക്‌സിനെ ഇതിനകം മറികടന്നുകഴിഞ്ഞു. മൂന്നുവര്‍ഷത്തിനുള്ളില്‍ വിസയെയും മാസ്റ്റര്‍കാര്‍ഡിനെയും മറികടക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.