08 February 2023 Wednesday

പൊലീസ് വാനും കാറും കൂട്ടിയിടിച്ചു; രണ്ടു പേരുടെ നില ഗുരുതരം

ckmnews

തിരുവനന്തപുരം : തിരുവനന്തപുരത്ത് പൊലീസ് വാനും കാറും കൂട്ടിയിടിച്ച് അപകടം. കിളിമാനൂർ പാപ്പാലയിലാണ് സംഭവം. കാറിലുണ്ടായിരുന്ന രണ്ടു പേരുടെ നില ഗുരുതരം.


തട്ടത്തുമല ഭാഗത്തേക്ക്‌ പോവുകയായിരുന്ന കാറും കിളിമാനൂർ ഭാഗത്തേക്ക്‌ വരികയായിരുന്ന വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിലേക്ക് മാറ്റി.