20 April 2024 Saturday

‘ഫുട്ബോളാണ് ലഹരി’; സ്റ്റേഷന് മുൻപിൽ താരങ്ങളുടെ കട്ടൗട്ടുകളുമായി പൊലീസുകാർ

ckmnews

ലോകകപ്പിന്റെ ആവേശം നാടെങ്ങും മുങ്ങുമ്പോൾ ജോലിക്കിടയിലും ലോകകപ്പ് ആവേശത്തിൽ പങ്കാളികളായി കളമശേരി പൊലീസ്. മൂന്നു സൂപ്പർതാരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകളാണ് സ്റ്റേഷനു മുന്നിലായി പൊലീസുകാർ സ്ഥാപിച്ചിരിക്കുന്നത്. കലയും കായിക മത്സരങ്ങളുമാകണം യുവാക്കളുടെ ലഹരി എന്നാണ് പൊലീസുകാരുടെ സന്ദേശം

മെസി, നെയ്മർ, റൊണാൾഡോ എന്നിവരുടെ കൂറ്റൻ കട്ടൗട്ടുകളാണ് ഇവിയുള്ളത്. മൂന്ന് കട്ടൗട്ടുകള്‍ക്ക് താഴെയും കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ ആരാധകക്കൂട്ടായ്‌മ എന്നൊഴുതിയിരിക്കുന്നത് കാണാം. ഒരുപക്ഷെ പൊലീസ് വക ഫാൻസ് അസോസിയേഷനും കട്ടൗട്ടുകളും ആദ്യമായിട്ടാകും. അതുകൊണ്ടു തന്നെ ഇവ സ്ഥാപിക്കുന്നതിൽ മേലുദ്യോഗസ്ഥരിൽ നിന്ന് അനുമതി തേടിയിട്ടാണ് ഇവ സ്ഥാപിച്ചതെന്നു പൊലീസുകാർ പറയുന്നു.

രാസ ലഹരി ഉപയോഗങ്ങളും കുറ്റകൃത്യവും പെരുകുമ്പോൾ അതിൽ നിന്നു മാറി കായിക ചിന്തകളിലേക്കു തലമുറയെ കൊണ്ടുവരുന്നതു ലക്ഷ്യമിട്ടാണ് ഇവ സ്ഥാപിച്ചിരിക്കുന്നതെന്നു സ്ഥലം ഇൻസ്പെക്ടർ പി.ആർ. സന്തോഷ് പറയുന്നു. അതുകൊണ്ടു തന്നെ മേലുദ്യോഗസ്ഥർക്കും ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടായില്ല. ഫുട്ബോളാണ് ലഹരി എന്ന സന്ദേശം പകർന്നു നൽകുന്നതാണ് ലക്ഷ്യം. ഫുട്ബോളാണ് ലഹരി പ്രചാരണത്തിന്‍റെ ഭാഗമായി ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കാനും ഇവർക്ക് പദ്ധതിയുണ്ട്.