Kozhikode
കോഴിക്കോട്ടുനിന്ന് മൃതദേഹവുമായി ബീഹാറിലേക്ക് പോയ ആംബുലൻസ് നേരെ ആക്രമണം

കോഴിക്കോട് : കോഴിക്കോട്ടുനിന്ന് മൃതദേഹവുമായി ബീഹാറിലേക്ക് പോയ ആംബുലൻസ് നേരെ ആക്രമണം. ജബൽപൂർ -റിവ ദേശീയപാതയിൽ വച്ചാണ് വെടിവെപ്പ് ഉണ്ടായതെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു.
രാവിലെ 11.30ഓടെയായിരുന്നു സംഭവം. ദേശീയ പാതയിലൂടെ പോകുന്നതിനിടയിൽ ഇടതുവശത്ത് നിന്ന് വെടിയുതിർക്കുകായിരുന്നു. എയർഗൺ ഉപയോഗിച്ച് വെടിവെച്ചതായാണ് സംശയം. വാഹനത്തിന്റ് മുൻപിലെ ചില്ല് തകർന്നു. അക്രമികൾ ആരെന്ന് വ്യക്തമല്ലെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു.
ഫറോക്കിൽ ട്രെയിൻ തട്ടി മരിച്ച ബിഹാർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പോയതാണ് ആംബുലൻസ്. ആക്രമണത്തെ തുടർന്ന് ഉത്തർപ്രദേശ് പൊലീസിന്റെ സഹായം തേടിയെങ്കിലും ലഭ്യമായില്ലെന്ന് ഡ്രൈവർ പറഞ്ഞു. അവർ തന്നെ വർക്ക്ഷോപ്പ് കണ്ടെത്തി ഗ്യാസ് മാറ്റാനുള്ള ശ്രമം നിലവിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.