23 March 2023 Thursday

വീട്ടമ്മയെ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം : അയല്‍വാസി പിടിയില്‍

ckmnews

ഇടുക്കി : ഇടുക്കി നാരകക്കാനത്ത് വീട്ടമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. അയൽവാസിയായ വെട്ടിയാങ്കൽ സജിയെന്ന തോമസാണ് അറസ്റ്റിലായത്. കട്ടപ്പന ഡി വൈ എസ് പി യുടെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.


കഴിഞ്ഞ ബുധനാഴ്ചയാണ് നാരകക്കാനം കുമ്പിടിയാമാക്കൽ ചിന്നമ്മ ആന്റണിയുടെ മൃതദേഹം വീടിനുള്ളിൽ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അതിനിടെ കൊലപാതകം മോഷണത്തിനിടെ നടന്ന കുറ്റകൃത്യമെന്നു പൊലീസ് സ്ഥിരീകരിച്ചു.


വീട്ടമ്മ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പൊലീസ് പറയുന്നു. വീടിനെയും വീട്ടുകാരെയും കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണു സംഭവത്തിനു പിന്നിലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അയല്‍വാസി പിടിയിലായത്.