19 April 2024 Friday

മിനി പമ്പയിലെ അന്നദാന പന്തലിൽ അടുപ്പ് കത്തിക്കൽ ചടങ്ങ് നടത്തി

ckmnews



കുറ്റിപ്പുറം:അഖില ഭാരത അയ്യപ്പസേവാസംഘം മിനി പമ്പയിൽ നടത്തുന്ന അ ന്നദാനം നടത്തുന്നതിൻ്റെ മുന്നോടിയായി അന്നദാന പന്തലിൽ അടുപ്പ് കത്തിക്കൽ ചടങ്ങ് വാസന്തി ഹരിദാസ്  നിർവഹിച്ചു.ചടങ്ങിൽ മുൻ രാജ്യസഭാ മെമ്പർ സി.ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി. മിനി പമ്പ സേവാ സംഘം സെക്രട്ടറി പ്രകാശൻ.കെ.പി.അദ്ധ്യക്ഷത വഹിച്ചു.കോ-ഓർഡിനേറ്റർ കണ്ണൻ പന്താവൂർ,ബാലചന്ദ്രൻ മുല്ലപ്പുള്ളി,എ.ചാത്തപ്പൻ,മുസ്തഫ മദിരശ്ശേരി,സതീഷ്.സി, ചന്ദ്രൻ സി.പി വെള്ളാഞ്ചേരി, ഹരി കെ.പോത്തനൂർ,വേലായുധൻ തവനൂർ റോഡ്, സുനിൽ എ.ടി, മണി തവനൂർ ,ഇബ്രാഹിംബാബു ,കുഞ്ഞു മണി എന്നിവർ പ്രസംഗിച്ചു. സനിൽ മങ്ങാട്ടിൽ സ്വാഗതവും കൃഷ്ണൻ സി.കെ.നന്ദിയും പറഞ്ഞു.