എം.ബാബുരാജ് തവനൂരിന് ഐ.എൻ.സി ചങ്ങരംകുളം ഖത്തർ ഭാരവാഹികൾ സ്വീകരണം നൽകി.
എടപ്പാൾ (ഖത്തർ):ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ ദീർഘകാലം സബ് ഇൻസ്പെക്ടർ ആയി സേവനമനുഷ്ഠിക്കുകയുംചങ്ങരംകുളത്തു നിന്ന് തന്നെ വിരമിക്കുകയും ചെയ്ത എം.ബാബുരാജ് തവനൂർ, ഫിഫ വേൾഡ് കപ്പ് നേരിൽ കാണാൻ ഖത്തറിൽ എത്തിയ അദ്ദേഹത്തിന് ഐ.എൻ.സി ചങ്ങരംകുളം ഖത്തർ ഭാരവാഹികൾ സ്വീകരണം നൽകി.എ.വി.അഷ്റഫ് തരിയത്തിന്റെ ആധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ബഷീർ പള്ളിപ്പാട് മൊമെന്റോ നൽകി ആദരിച്ചു.അദ്ദേഹത്തിന്റെ സർവീസ്കാലത്ത്ചങ്ങരംകുളം പോലീസ് സ്റ്റേഷനുമായി ബന്ധപെട്ട എല്ലാ കാര്യങ്ങളും സത്യസന്ധമായി തീരുമാനമെടുത്തു മറ്റ് പോലീസ്കാർക്ക് മാതൃകയായിട്ടാണ് അദ്ദേഹം വിരമിച്ചത് എന്ന് യോഗം വിലയിരുത്തി.ഭാരവാഹികളായ ശിഹാബ് നരണിപ്പുഴ, ഷംസീർ കാളാച്ചാൽ,അദ്ദേഹത്തിന്റെ നാട്ടുകാരനും സുഹൃത്തുമായ സി.എ.സലാം തവനൂർ, വാസുദേവൻ കല്ലൂർമ,തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ഷറഫു നന്നമുക്ക് നന്ദി പറഞ്ഞു.