25 April 2024 Thursday

മണാലിയിൽ ബൈക്ക് അപകടം: മാറഞ്ചേരി സ്വദേശി ഉൾപ്പെടെ രണ്ട് വിദ്യാർത്ഥികൾ മരിച്ചു.

ckmnews

മണാലിയിൽ ബൈക്ക് അപകടം: മാറഞ്ചേരി സ്വദേശി ഉൾപ്പെടെ രണ്ട് വിദ്യാർത്ഥികൾ മരിച്ചു.


മാറഞ്ചേരി:മണാലിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ മാറഞ്ചേരി സ്വദേശി ഉൾപ്പെടെ രണ്ട് വിദ്യാർത്ഥികൾ മരിച്ചു.മാറഞ്ചേരി മാസ്റ്റർ പടി സ്വദേശി ടികെ കബീർ എന്നവരുടെ മകനും മെഡിക്കൽ വിദ്യാർത്ഥിയുമായ ഷാഹിദ്,സുഹൃത്ത് വില്യംസ് എന്നിവരാണ് മരിച്ചത്.ഡൽഹിയിൽ പഠനം നടത്തുന്ന അഞ്ച് സുഹൃത്തുക്കളടങ്ങുന്ന സംഘം ബൈക്കുമായി കുളുവിലെ മണാലി സന്ദർശിക്കാനെത്തിയതായിരുന്നു.ഇന്നലെ വൈകീട്ട് നഗ്ഗറിന് സമീപം ഇരുവരും ബൈക്കിൽ സഞ്ചരിക്കവെ പിറകിൽ നിന്നും വന്ന വാഹനത്തെ കടത്തിവിടാൻ ശ്രമിക്കുമ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ നിന്നും കുഴിയിലേയ്ക്ക് പതിക്കുകയായിരുന്നു.സാരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്നാണ് ലഭ്യമായ വിവരം.