29 March 2024 Friday

എം.ഇ.എസ് കോളേജിലെ നിയന്ത്രണം:ഹോസ്റ്റലിൽ കയറാതെ പ്രതിഷേധിച്ച് വിദ്യാർഥിനികൾ

ckmnews

എടപ്പാൾ : അനാവശ്യ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നവ ശ്യപ്പെട്ടാണ് ഇരുനൂറോളം വരു ന്ന വിദ്യാർഥിനികൾ കോളേജ് കവാടത്തിനു മുന്നിൽ പ്രതി ഷേധിച്ചു.പെൺകുട്ടികളുടെ ഹോസ്റ്റലിൽ ഏർപ്പെടു ത്തിയിട്ടുള്ള കടുത്ത നിയന്ത്ര ണങ്ങൾ പിൻവലിക്കണമെന്നാ വശ്യപ്പെട്ടാണ് കുറ്റിപ്പുറം എം.ഇ.എ സ്. എൻജിനിയറിങ് കോളേജി നു മുന്നിൽ വിദ്യാർഥികൾ പ്രതിഷേധം നടത്തിയത്.വ്യാഴാഴ്ച വൈകീട്ട് ഹോസ്റ്റലിൽ കയറാതെ വിദ്യാർഥികൾ നടത്തിയ പ്രതിഷേധം രാത്രി പത്തോടെയാണ് അവസാനിപ്പിച്ചത്.ശനി, ഞായർ ദിവസങ്ങളിൽ ഹോസ്റ്റലിൽ താമസിക്കുന്നവ രെ പുറത്തുപോകാൻ അനുവ ദിക്കുന്നില്ലെന്നും എല്ലാ ദിവസ വും ആറിനു മുൻപ് ഹോസ്റ്റലിൽ കയറണമെന്നുമുള്ള കർശന

നിബന്ധനകളാണ് മാനേജ്മെന്റ്ഭാഗത്ത് നിന്നും ഉള്ളതെന്ന് വിദ്യാർത്ഥിനികൾ പറയുന്നു.അടുത്ത ദിവസം വിഷയം ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കാമെന്ന അധികൃതരുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.അതേസമയം 28 വർഷമായുള്ള നിബന്ധനകളാണ് ഇപ്പോഴും ഹോസ്റ്റലിലുള്ളതെന്നും വിദ്യാർഥിനികളുടെ സുരക്ഷ കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതെ ന്നുമാണ് കോളേജ് അധികൃതർ പറയുന്നത്.