29 March 2024 Friday

പൊന്നാനിയിലെ പോക്സോ കോടതി ഡിസംബറിൽ പ്രവർത്തനമാരംഭിക്കും

ckmnews

പൊന്നാനി: ജില്ലയിൽ അനുവദിച്ച പോക്സോ അതിവേഗ കോടതികളിൽ ഒന്നായ പൊന്നാനിയിലെ  പോക്സോ കോടതി ഡിസംബർ ഒന്നിന് ഉദ്ഘാടനം ചെയ്യും.പൊന്നാനി തൃക്കാവിലെ പി.സി.സി സൊസൈറ്റി കെട്ടിടത്തിലാണ് താൽക്കാലിക പോക്സോ കോടതി സജ്ജമാക്കിയത്.പൊന്നാനിയിൽ അനുവദിച്ച പോക്സോ കോടതിയുടെ കെട്ടിടം ജില്ലാ ജഡ്ജി മുരളി കൃഷ്ണ സന്ദർശിച്ചു.കെട്ടിടം  അനുയോജ്യമാണെന്നും നിർമ്മാണപുരോഗതി തൃപ്തികരമാണെന്നും ജില്ലാ ജഡ്ജി പറഞ്ഞു.പൊന്നാനിയിൽ കോടതി കെട്ടിട സമുച്ഛയം യാഥാർത്ഥ്യമാകുമ്പോൾ പോക്സോ കോടതിയും കെട്ടിട സമുച്ചയത്തിലേക്ക് മാറ്റാനാണ് തീരുമാനം.പോക്സോ കേസുകൾ കെട്ടിക്കുന്ന സാഹചര്യത്തിലാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾ സ്ഥാപിക്കുന്നത്. ലൈംഗിക അതിക്രമത്തെ അതിജീവിച്ച കുട്ടികളുടെ കേസുകളിൽ വിചാരണ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ഒരുവർഷത്തിനകം പൂർത്തിയാക്കണമെന്നാണ് സുപ്രീം കോടതി നിർദേശം.എന്നാൽ കേസുകൾ ധാരാളം വരുമ്പോഴും അതിനനുസരിച്ച് കോടതികൾ ഇല്ലാത്ത സ്ഥിതിയാണ്. പല കേസുകളും വർഷങ്ങളായിട്ടും വിചാരണ നടപടികൾ പൂർത്തിയാക്കാനായിട്ടില്ല.നിലവിൽ മിക്ക ജില്ലകളിലും രണ്ട്‌ ഫാസ്റ്റ് ട്രാക്ക് കോടതികളാണുള്ളത്. കെട്ടിക്കിടക്കുന്നഎല്ലാ കേസുകളിലും എത്രയും വേഗത്തിൽ വിധി പ്രസ്താവിക്കുക, പുതുതായി രജിസ്റ്റർചെയ്യുന്ന കേസുകളിൽ ഒരുവർഷത്തിനകം വിധി പ്രസ്താവിക്കുന്ന വിധത്തിൽ നടപടി പൂർത്തിയാക്കുക എന്നീ ലക്ഷ്യത്തിലാണ് അതിവേഗ സ്പെഷ്യൽ കോടതികൾ വരുന്നത്.