Kasaragod
മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി, ജയിൽ ചാടിയ ജീവപര്യന്തം തടവുകാരൻ വീടിന് സമീപം മരിച്ച നിലയില്‍

കാസര്‍കോട് : ചീമേനിയിലെ തുറന്ന ജയിലില്‍ നിന്നും ചാടി രക്ഷപ്പെട്ട തടവുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മകളെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തരം ശിക്ഷ അനുഭവിക്കുന്ന ഒലയമ്പാടി പുതിയവയല്‍ കോളനിയിലെ പി ജെ ജയിംസ് എന്ന തോമസ് (58) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴിനാണ് തോമസ് ചീമേനി തുറന്ന ജയിലില്‍ നിന്ന് രക്ഷപ്പെട്ടത്. ജയില്‍ സൂപ്രണ്ടിന്‍റെ പരാതിയില്‍ ചീമേനി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് തോമസ് തടവ് ചാടിയത്.