25 April 2024 Thursday

എടപ്പാൾ ഗ്രാമ പഞ്ചായത്ത് കേരളോത്സവം:ട്രാക്ക് ഫോഴ്സ് ആർട്സ് &സ്പോർട്സ് ക്ലബ്ബിന് ഓവർഓൾ

ckmnews

എടപ്പാൾ ഗ്രാമ പഞ്ചായത്ത്  കേരളോത്സവം - 2022 ലെ ഓവർഓൾ ചാമ്പ്യൻഷിപ്പ് ട്രാക്ക് ഫോഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് കോലൊളമ്പ് കരസ്ഥമാക്കി. പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന സമ്മാനദാന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡൻ്റ് സി.വി. സുബൈദ ടീച്ചറിൽ നിന്ന് ക്ലബ്ബ് സെക്രട്ടറി ഷഹീർ, ട്രഷറർ അലി സാബിക്ക്,ഭാരവാഹികളായ ഷെരീഫ്, ഷാബിൻ, ഗഫൂർ മെമ്പർമാരായ നദീം, വാഹിദ്, സുജന, നവ്യ എന്നിവർ ചേർന്ന് ട്രോഫി ഏറ്റുവാങ്ങി.