07 December 2022 Wednesday

അസ്സബാഹ് ഹയർ സെക്കന്ററി സ്കൂളിൽ ഗൈഡ്സ്, എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ പത്തോളം പെൺകുട്ടികൾ തലമുടി ദാനം ചെയ്തു

ckmnews

അസ്സബാഹ് ഹയർ സെക്കന്ററി സ്കൂളിൽ ഗൈഡ്സ്, എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ പത്തോളം പെൺകുട്ടികൾ തലമുടി ദാനം ചെയ്തു


ചങ്ങരംകുളം:പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കന്ററി സ്കൂളിൽ ഗൈഡ്സ്, എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്തു.ബിഡികെ പൊന്നാനിയുമായി സഹകരിച്ചാണ് പത്തോളം വിദ്യാർഥിനികൾ മുടി ദാനം ചെയ്തത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷഹീർ ചടങ്ങ് ഉത്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ വില്ലിങ്ടൺ, ഗൈഡ്സ് ക്യാപ്റ്റൻ സുമിത, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജംഷിയ,ബിഡികെ പ്രതിനിധി ഡോക്ടർ അനീഷ എന്നിവർ സംസാരിച്ചു

ckmnews