25 April 2024 Thursday

മാറഞ്ചേരിയുടെ ചരിത്രം പുസ്തക പ്രകാശനം നവംബർ 28ന് നടക്കും

ckmnews

എരമംഗലം : മാറഞ്ചേരിയുടെ ചരിത്രം പുസ്തക പ്രകാശനം നവംബർ 28ന് തിങ്കളാഴ്ച വൈകിയിട്ട് 4 മണിക്ക് മാറഞ്ചേരി സൽക്കാര അങ്കണത്തിൽ നടക്കുമെന്ന് സംഘടന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഗതകാല സ്മരണകളുറങ്ങുന്ന മാറഞ്ചേരിയുടെ ഇന്നലെകളിലേക്ക് ഒരെത്തിനോട്ടം നടത്തി കെ.പി. രാജൻ രചിച്ച,മാറഞ്ചേരി മതേതര സംസ്കൃതിയുടെ സാമൂഹ്യ രാഷ്ട്രീയ ഭൂപടം എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം കാലടി സംസ്കൃത സർവ്വകലാശാല അസോസിയേറ്റ് പ്രൊഫ. ഡോ. എം.സി. അബ്ദുൾ നാസർ നിർവ്വഹിക്കും.ഡോ. ഫസീല തരകത്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ സിന്ധു,മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയിടത്ത്,ഷൗക്കത്തലിഖാൻ, പ്രൊഫ. കെ.എം. ചന്ദ്രഹാസൻ, വാസുദേവൻ നമ്പൂതിരി, എ. മുഹമ്മദ് മാസ്റ്റർ, ഇ.ഹൈദരലി മാസ്റ്റർ എന്നിവർ പങ്കെടുത്ത് സംസാരിക്കും.തുടർന്ന് പൊന്നാനിക്കാർ അവതരിപ്പിക്കുന്ന ഹല്ലാ ബോൽ ആസാദി എന്ന നാടകവും അരങ്ങേറും.റഹ്മാൻ പോക്കർ, ഇ. സുനിൽ കുമാർ, കെ.പി. രാജൻ, സുമേഷ് കാരക്കാട് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു