19 April 2024 Friday

സെക്രട്ടറിയേറ്റിലെ തീപീടുത്തം:യുഡിഎഫ് കരിദിനം ആചരിച്ചു

ckmnews

സെക്രട്ടറിയേറ്റിലെ തീപീടുത്തം:യുഡിഎഫ് കരിദിനം ആചരിച്ചു


ചങ്ങരംകുളം:സെക്രട്ടറിയേറ്റിലെ തീപീടുത്തം സ്വര്‍ണ്ണക്കടത്ത് കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ നടത്തിയ സര്‍ക്കാര്‍ ഗൂഡാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച് യുഡിഎഫ് കരിദിനം ആചരിച്ചു.ചങ്ങരംകുളത്ത് .യു ഡി എഫ്. സംഘടിപ്പിച്ച പ്രതിഷേധ  സമരം, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഷ്റഫ് കോക്കൂർ ഉൽഘാടനം ചെയ്തു.പി.പി.യൂസഫലി അദ്ധ്യക്ഷത വഹിച്ചു. പി.ടി. കാദർ, ഷാനവാസ് വട്ടത്തൂർ, ബഷീർ കക്കിടിക്കൽ, ഹുറൈർ കൊടക്കാട്, കെ.വി.എ.കദർ, ഇ.വി.ബഷീർ മൗലവി, ശിവദാസൻ ( I. N. T. U. C.) ഉസ്മാൻ പന്താവൂർ, വി.വി.സലീം, എന്നിവർ പ്രസംഗിച്ചു.