25 April 2024 Thursday

പൊന്നാനി സബ്ജയിലില്‍ മാസ്കും സാനിറ്റൈസറും നിര്‍മ്മാണം തുടങ്ങി

ckmnews

പൊന്നാനി: കൊറോണ ഭീതി നില നില്‍ക്കെ സംസ്ഥാനത്തെ ജയിലുകളില്‍  മാസ്കും സാനിറ്റൈസറും നിര്‍മിച്ച് വിതരണം ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് തുടക്കമായി.രാജ്യത്ത് കൊറോണ ഭീതി വര്‍ദ്ധിച്ചതോടെ മാസ്കിനും സാനിറ്റൈസറിനും വില വര്‍ദ്ധിച്ചതും ഉല്‍പന്നങ്ങള്‍ക്ക് വിപണിയില്‍ മാന്ദ്യം അനുഭവപ്പെടുകയും ചെയ്തതോടെയാണ് ജയില്‍ വകുപ്പിന്റെയും സാമൂഹ്യ നീതി വകുപ്പിന്റെയും മേല്‍ നോട്ടത്തില്‍ ജയിലില്‍ കഴിയുന്ന അന്തേവാസികള്‍ മാസ്കിന്റെയും സാനിറ്റൈസറിന്റെയും നിര്‍മാണ പ്രവൃത്തികള്‍ക്ക്  തുടക്കം കുറിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം സബ്ജയിലില്‍ സൂപ്രണ്ട് സണ്ണി യുടെ നേതൃത്വത്തില്‍ പൊന്നാനി സബ് ജയിലിലെ അന്തേവാസികള്‍ക്ക് മിഷിനറികള്‍ എത്തിച്ച് പരിശീലനം നടത്തി.ഇവര്‍ നിര്‍മിക്കുന്ന മാസ്കും സാനിറ്റൈസറും കുറഞ്ഞ വിലയില്‍ പൊതു ജനങ്ങള്‍ക്കും മറ്റു ആരോഗ്യ സംഘടനകള്‍ക്കും വിതരണം ചെയ്യും.ജയിലില്‍ കഴിയുന്ന അന്തെവാസികള്‍ക്ക് സാമൂഹ്യബോധം വളര്‍ത്തുന്നതിന് കൂടി ഇത്തരം പ്രവര്‍ത്തികള്‍ കാരണമാവുമെന്നും സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലും ഇത്തരം പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചതായും മാതൃകാപരമായ ജയില്‍ വകുപ്പിന്റെ പ്രവൃത്തിയില്‍ സുപ്രീകോടതി വരെ അഭിനന്ദനങ്ങള്‍ അറിയിച്ചെന്നും ജയില്‍വകുപ്പ് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു