25 April 2024 Thursday

100 രൂപക്ക് ഒരു ജിബി ഡേറ്റ; കുറഞ്ഞത് 100 രൂപയുടെ പ്രതിമാസ റീചാർജ്: പ്ലാനുകളിൽ വൻ വർധനക്കൊരുങ്ങി എയർടെൽ

ckmnews

ജിയോയും ഒപ്പംകൂടുമോ


മൊബൈൽ പ്ലാനുകളിൽ വൻ വർധനക്കൊരുങ്ങി പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയർടെൽ. 100 രൂപക്ക് ഒരു ജിബി ഡേറ്റ നൽകുന്ന കാര്യം പരിഗണയിലാണെന്നാണ് എയർടെൽ ചെയർമാൻ സുനിൽ ഭാരതി മിത്തൽ പറയുന്നത്. വളരെയധികം തുക അടക്കാൻ തയ്യാറായിക്കൊള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്.ഒന്നുകിൽ നിങ്ങൾക്ക് 160 രൂപ മുടക്കി മാസത്തിൽ 1.6 ജിബി ഡേറ്റ ഉപയോഗിക്കാം. അല്ലെങ്കിൽ വളരെയധികം തുക അടക്കാൻ തയ്യാറായിക്കൊള്ളൂ. അമേരിക്കയിലോ യൂറോപ്പിലോ ഉള്ളതു പോലെ ജിബിക്ക് 50-60 ഡോളർ എന്നൊന്നുമല്ല പറയുന്നത്. പക്ഷേ, 2 ഡോളറിനു 16 ജിബി എന്നത് താങ്ങാവുന്നതല്ല.”- തൻ്റെ സഹപ്രവർത്തകൻ അഖിൽ ഗുപ്ത എഴുതിയ പുസ്തകത്തിൻ്റെ പ്രകാശനത്തിനിടെ സുനിൽ മിത്തൽ പറഞ്ഞു.മിത്തൽ പറഞ്ഞ കണക്കനുസരിച്ച് ഒരു ജിബി ഡേറ്റയ്ക്ക് ഏകദേശം 100 രൂപ ഇനി നൽകേണ്ടി വരും. ഇപ്പോൾ 10 രൂപയാണ് ഒരു ജിബിക്ക് നൽകേണ്ട തുക. 199 രൂപക്ക് 24 ജിബിയാണ് ഇപ്പോൾ എയർടെലിൻ്റെ അടിസ്ഥാന ഡേറ്റ പാക്ക്. ദിവസം ഒരു ജിബിയാണ് ഈ പാക്കിൽ ലഭിക്കുക


.ഇതോടൊപ്പം, നമ്പർ നഷ്ടമാവാതിരിക്കാൻ ചുരുങ്ങിയത് മാസം 100 രൂപയെങ്കിലും മുടക്കേണ്ടി വരുമെന്ന് മിത്തൽ പറഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്. ഇപ്പോൾ മാസം 45 രൂപക്ക് റീചാർജ് ചെയ്താലാണ് എയർടെൽ സിം സേവനങ്ങൾ നഷ്ടപ്പെടാതിരിക്കുക.


ഒരു ഉപഭോക്താവില്‍നിന്നുള്ള ശരാശരി വരുമാനം 300 രൂപയെങ്കിലുമാക്കണമെന്നാണ് എയര്‍ടെലിന്റെ നിലപാട്. എന്നാല്‍ റിലയന്‍സ് ജിയോ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. നിരക്കുവര്‍ധനയ്ക്കപ്പുറം അവര്‍ക്കുമുന്നില്‍ മറ്റുചില ലക്ഷ്യങ്ങള്‍ക്കൂടിയുണ്ട്. വിപണി വിഹിതം 50ശതമാനത്തിലേയ്ക്ക് ഉയര്‍ത്തുകയെന്നതാണത്. നിലവില്‍ 34ശതമാനമാണ് ജിയോയുടെ വിപണി വിഹിതം. രണ്ടുവര്‍ഷത്തിനുള്ളില്‍ ഈ ലക്ഷ്യം കാണുന്നതിനുള്ള അതിവേഗനീക്കമാണ് ജിയോ നടത്തുന്നത്. 


മറ്റ് ടെലികോം സേവനദാതാക്കളേക്കാള്‍ 20ശതമാനം കുറഞ്ഞ താരിഫാണ് ഇപ്പോള്‍ ജിയോയുടേത്. അതുകൊണ്ടുതന്നെ ഉടനെയുള്ള നിരക്കവര്‍ധന തല്‍ക്കാലംവേണ്ടെന്ന് വെയ്ക്കാനാണ് സാധ്യത. ലക്ഷ്യം മറികടന്നാല്‍ നിരക്ക് വര്‍ധനയ്ക്ക് ജിയോയും തയ്യാറായേക്കും. 


എയര്‍ടെല്‍ ഉള്‍പ്പടെയുള്ള സേവനദാതാക്കള്‍ എപ്പോള്‍ നിരക്ക് വര്‍ധനയ്ക്ക് തയ്യാറാകുമെന്നത് സുപ്രീം കോടതിയുടെ ഉത്തരവ് വന്നശേഷമറിയാം. വോഡാഫോണ്‍ ഐഡിയ, എയര്‍ടെല്‍ എന്നിവയ്ക്ക് കനത്ത തുകയാണ് എജിആര്‍ കടിശ്ശിക അടയ്ക്കാനുള്ളത്. താരതമ്യേന ചെറിയതുകയായതിനാല്‍ ജിയോ ഇതിനകം കുടിശ്ശിക തീര്‍ത്തുകഴിഞ്ഞു. 


വിഡിയോകോണിന്റെയും എയര്‍സെലിന്റെയും സ്‌പെക്ട്രമാണ് ഭാരതി എയര്‍ടെല്‍ ഉപയോഗിക്കുന്നത്. 13,765 കോടി രൂപയാണ് എജിആര്‍ കിടിശ്ശികയായി എയര്‍ടെലിന് അടയ്ക്കാനുള്ളത്. 


ഒരു ഉപഭോക്താവില്‍നിന്നുള്ള വരുമാനം ആറുമാസത്തിനുള്ളില്‍ 250 രൂപയെങ്കിലുമാക്കി ഉയര്‍ത്തണമെന്നാണ് മിത്തല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. നിലവിലെ വരുമാനമായ 157 രൂപയേക്കാള്‍ 60ശതമാനം അധികമാണിത്.