29 March 2024 Friday

ചങ്ങരംകുളം ചിയ്യാനൂരിൽ നിരവധി പേരെ കടിച്ച കുറുക്കനെ നാട്ടുകാർ തല്ലിക്കൊന്നു വീട്ടമ്മയടക്കം 6 പേർക്ക് പരിക്ക്

ckmnews

ചങ്ങരംകുളം ചിയ്യാനൂരിൽ നിരവധി പേരെ കടിച്ച കുറുക്കനെ നാട്ടുകാർ തല്ലിക്കൊന്നു


വീട്ടമ്മയടക്കം 6 പേർക്ക് പരിക്ക്


ചങ്ങരംകുളം:ചിയ്യാനൂരിൽ  കുറുക്കന്റെ കടിയേറ്റ് സ്ത്രീ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു.ചിയ്യാനൂർ കോട്ടയിൽ താഴത്താണ് ആറ് പേർക്ക്  കുറുക്കന്റെ കടിയേറ്റത്. നാട്ടിൽ ഭീതി പരത്തിയ കുറുക്കനെ നാട്ടുകാർ തന്നെ തല്ലിക്കൊന്നു.വ്യാഴാഴ്ച കാലത്താണ് ചിയ്യാനൂർ സ്വദേശിയായ വാപുട്ടി(60)നാണ് കുറുക്കന്റെ അക്രമത്തിൽ കടിയേറ്റത്.വാപ്പുട്ടിയെ ചികിത്സക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.വാപ്പുട്ടിയുടെ നെഞ്ചിലും വയറിലും കുറുക്കന്റെ അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്.വൈകിയിട്ട് മൂന്ന് മണിയോടെയാണ് ചിയ്യാനൂർ സ്വദേശികളായ 

രാധ(56),ചോലയിൽ അബൂബക്കർ(50),കണ്ടംകുളങ്ങര മുബാറക്ക് (20)

എന്നിവർക്ക് നേരെ കുറുക്കന്റെ അക്രമം ഉണ്ടായത്.പരിക്കേറ്റ അബൂബക്കറിനെയും രാധയെയും മുബാറക്കിനെയും നാട്ടുകാർ ചേർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.രാധയുടെ കയ്യിലും മുഖത്തും ആഴത്തിലുള്ള മുറിവുകൾ ഏറ്റിട്ടുണ്ട്.മുബാറക്കിന്റെ കൈക്കാണ് കടിയേറ്റത്.

വൈകിയിട്ട് 6 മണിയോടെ ചിയ്യാനൂർ സ്വദേശി കരുവാട്ടയിൽ  ഷഹൽ(20)മണികണ്ഠൻ(45)എന്നിവർക്കും കടിയേറ്റു

ഇവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

വൈകിയിട്ട് ആറരയോടെ നാട്ടുകാർ ചേർന്ന് കുറുക്കനെ പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു