06 December 2022 Tuesday

ഹികമിയ്യ സമ്മേളനം: പൈതൃക യാത്ര സംഘടിപ്പിച്ചു

ckmnews

എടപ്പാൾ: വൈജ്ഞാനിക സമൃദ്ധിയുടെ മൂന്നു പതിറ്റാണ്ട് എന്ന പ്രമേയത്തിൽ ഡിസംബർ ഒന്ന്. രണ്ട്. മൂന്ന് തീയതികളിൽ  നടക്കുന്ന മഞ്ചേരി ജാമിഅ ഹികമിയ്യയുടെ മുപ്പതാം വാർഷിക സമ്മേളന അനുബന്ധമായി സമസ്ത പൊന്നാനി മേഖല കമ്മിറ്റി  പൈതൃക യാത്ര സംഘടിപ്പിച്ചു. സമതയുടെ സ്ഥാപിത നേതാക്കളിൽ പ്രമുഖരായ പുറങ്ങ് പുതിയാപ്പിള അബ്ദുറഹിമാൻ മുസ്‌ലിയാരുടെ മഖാം  സിയാറത്തോടെ ആരംഭിച്ച യാത്ര മേഖല പ്രസിഡണ്ട് വി വി അബ്ദുറസാഖ് ഫൈസി സയ്യിദ് സീതിക്കോയ തങ്ങൾക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പൊന്നാനി, വെളിയംകോട്, പുത്തൻപള്ളി , കക്കടിപ്പുറം , ഐലക്കാട്, മാങ്ങാട്ടൂർ മഖാമുകളിൽ പര്യടനം നടത്തി.

    എസ് ഐ കെ തങ്ങൾ മൂതൂർ, വി വി അബ്ദുറസാഖ് ഫൈസി,എം ഹൈദർ മുസ്‌ലിയാർ, കെ എം യൂസഫ് ബാഖവി, അബ്ദുല്ല ബാഖവി ഇയ്യാട് , കെ എം സ്വാലിഹ് മുസ്‌ലിയാർ കക്കിടിപ്പുറം, സി വി അബ്ദുൽ ജലീൽ അഹ്സനി, അലി സഅദി പൊന്നാനി , അബ്ദുൽ ഖാദിർ സാഹിബ് , പി പി നൗഫൽ സഅദി, കെ എം അബ്ദുസലാം സഅദി,മുഹമ്മദ് നജീബ് അഹ്സനി, ഹബീബ് അഹ്സനി  നേതൃത്വം നൽകി

ckmnews