24 April 2024 Wednesday

തിരൂരിൽ തെരുവ് നായ ആക്രമണം; രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് കടിയേറ്റു

ckmnews

തിരൂര്‍ : തിരൂർ പുല്ലൂരിൽ തെരുവ് നായ ആക്രമണം. നാല് പേർക്ക് കടിയേറ്റു. രണ്ട് കുട്ടികൾക്കും, രണ്ട് മുതിർന്നവർക്കുമാണ് കടിയേറ്റത്. ഇവരുടെ പരുക്ക് ഗുരുതരമാണ്. രാവിലെ മദ്രസയിൽ പോയി വരുന്ന കുട്ടികൾക്കാണ് കടിയേറ്റത്.

മുഖത്തും, കാലിലുമാണ് പരുക്കേറ്റത്. കടിയേറ്റവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.