23 April 2024 Tuesday

ഇന്ദിരാഗാന്ധിയുടെ ജന്മദിനവും “ലഹരിയുടെ വിപത്ത് “ ചിത്രരചന മൽസരവും സംഘടിപ്പിച്ചു

ckmnews



പൊന്നാനി: പ്രിയദർശിനി ജനപക്ഷ വേദിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധിയുടെ 105-ാം ജന്മദിനത്തോടനുബന്ധിച്ച് ചിത്രരചന മൽസരം സംഘടിപ്പിച്ചു.ലഹരിയുടെ വിപത്ത് എന്ന വിഷയത്തെ ആസ്പദമാക്കി ചാർക്കോൾ ചിത്രകലാ പഠനകേന്ദ്രം വിദ്യാർത്ഥികൾക്കാണ് മൽസരം സംഘടിപ്പിച്ചത്.വിജയികൾക്കുള്ള സമ്മാനദാനം വി.സെയ്തു മുഹമ്മത് തങ്ങൾ നിർവ്വഹിച്ചു.ടി.കെ.അഷറഫ് അദ്ധ്യക്ഷത വഹിച്ചു.എം.ഫസലു റഹ്മാൻ, എ.പവിത്രകുമാർ, ചാർക്കോൾ കിഷോർ,മണികണ്ഠൻ, എം അബ്ദുൾ ലത്തീഫ്, കൗൺസിലർ ശ്രീകല, സിറാജ്,കെ.പി.ജമാലുദ്ധീൻ,കെ.പി.അമീർ,എം.എ.നസീം,കെ.വി.ഫജീഷ്,കെ.പി.നാസർ,ടി.കെ.മഷ്ഹുദ് എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ ഗുജറാത്തിൽ വെച്ച് നടന്ന 2022 ലെ 36-ാമത് നേഷണൽ ഗെയിംസിൽ 4x100 മീറ്റർ റിലേയിൽ വെള്ളി മെഡൽ നേടിയ പൊന്നാനി സ്വദേശിയും ചേലാബ്ര എൻ.എൻ.എം.എച്ച്.എസ്.എസ് വദ്യാർത്ഥിയുമായ മുഹമ്മത് ഹിഷാമിന് ഉപഹാരം നൽകി അനുമോദിച്ചു.