19 April 2024 Friday

തീരത്ത് കളിക്കുന്നതിനിടെ തിരയിൽപ്പെട്ട് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

ckmnews

തീരത്ത് കളിക്കുന്നതിനിടെ തിരയിൽപ്പെട്ട് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം


തിരുവനന്തപുരം∙കടൽത്തീരത്തു കളിക്കുന്നതിനിടെ തിരയിൽപ്പെട്ട് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. പൂവാർ കരുംകുളം പുതിയതുറ കളപ്പുര ഹൗസിൽ ഉണ്ണി – സജിത ദമ്പതികളുടെ മകൻ ഫാബിയോ ആണ് തിര‌യിൽ അകപ്പെട്ടു മരിച്ചത്. പുതിയതുറ ഫിഷ് ലാൻഡിങ് സെന്ററിനു സമീപത്താണ് സംഭവം.


കുഞ്ഞിനെ സഹോദരനെ ഏൽപ്പിച്ചശേഷം അമ്മ സജിത കുടുംബശ്രീ യോഗത്തിനുപോയ സമയത്താണ് അപകടം നടന്നതെന്നു പൊലീസ് പറഞ്ഞു. സഹോദരന്റെ ശ്രദ്ധ മാറിയപ്പോൾ കുട്ടി കടൽത്തീരത്തേക്കു പോയി അപകടത്തിൽപ്പെടുകയായിരുന്നുവെന്നും പൂവാർ കോസ്റ്റൽ പൊലീസ് പറഞ്ഞു.



സഹോദരന്റെ കരച്ചിൽ കേട്ട് ഓടിക്കൂടിയവർ കൂട്ടിയെ രക്ഷപ്പെടുത്തി കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി തുടർന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം പുതിയതുറയിലെ സെന്റ് നിക്കോളസ് ചർച്ച് സെമിത്തേരിയിൽ അടക്കി.