19 April 2024 Friday

യു.എ.ഇയില്‍ പൊതുമാപ്പിന്റെ കാലാവധി വീണ്ടും നീട്ടി

ckmnews

ദുബായ്: മാര്‍ച്ച് ഒന്നിന് മുമ്പ് വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ഓഗസ്റ്റ് 18 വരെ നല്‍കിയിരുന്ന പൊതുമാപ്പിന് തുല്യമായ കാലാവധി യു.എ.ഇ വീണ്ടും നീട്ടി. മൂന്ന് മാസത്തേക്കാണ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്.

വിസാ കാലാവധി കഴിഞ്ഞവര്‍ നവംബര്‍ 17 ന് മുന്‍പ് രാജ്യം വിട്ടാല്‍ മതിയാകും. ജി.ഡി.ആര്‍.എഫ്.എ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം മാര്‍ച്ച് ഒന്നിന് ശേഷം വിസാകാലാവധി കഴിഞ്ഞവര്‍ സെപ്റ്റംബര്‍ 11 ന് മുന്‍പ് രാജ്യം വിടണം.