24 April 2024 Wednesday

ലഹരിക്കെതിരെ ചേകനൂർ സോക്കർ സിറ്റി ടർഫിൽ കുട്ടികളുടെ ഫുട്ബോൾ മത്സരം നടത്തി

ckmnews

ലഹരിക്കെതിരെ ചേകനൂർ സോക്കർ സിറ്റി ടർഫിൽ കുട്ടികളുടെ ഫുട്ബോൾ മത്സരം നടത്തി


എടപ്പാൾ:കളിയാണ് ലഹരി സന്ദേശവുമായി ചേകനൂർ എ.ജെ.ബി. സ്കൂളിലെ മനോരമ  നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ചേകനൂർ സോക്കർ സിറ്റി ടർഫിൽ കുട്ടികളുടെ ഫുട്ബോൾ മത്സരം നടത്തി. വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കഴുങ്കിൽ മജീദ് കളി ഉത്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീജ പാറക്കൽ അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മൻസൂർ മറയങ്ങാട്,പ്രധാനാധ്യാപിക സലീമ.പി, പി.ടി.എ.പ്രസിഡൻറ് അൻവർ , സാഫ് ജി.എം ഡി ഷാഫി, വി.വി. എം. മുസ്തഫ, ഷറഫുദ്ദീൻ, നല്ലപാഠം കോഡിനേറ്റർമാരായ അനിൽ ടി.പി, സതി സീ.പി., ഫൈസൽ എന്നിവർ സംസാരിച്ചു. മെട്രോ ക്ലബ്ബ് അംഗങ്ങൾ രക്ഷിതാക്കൾ നാട്ടുകാർ, അധ്യാപകർ പരിപാടിയിൽ പങ്കെടുത്തു .വിജയി കൾക്ക് സമ്മാന വിതരണം നടന്നു. നിവേദ് കെ.ജി.യെ നല്ല കളിക്കാരനായി തിരഞ്ഞെടുത്തു