25 April 2024 Thursday

വെളിയങ്കോട് പഞ്ചായത്ത് ഭിന്നശേഷി ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

എരമംഗലം:വെളിയംകോട് ഗ്രാമ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉപ്പെടുത്തിയ ഭിന്നശേഷി ഉപകരണ വിതരണ പദ്ധതി ക്കുവേണ്ടി ഭിന്നശേഷി ഉപകരണ നിർണ്ണയ ക്യാമ്പ് നടത്തി.എരമംഗലം   കിളിയിൽ പ്ലാസ  ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം  ഓൾ കേരള  വീൽ ചെയർ  റെറ്റ്സ്  ഫെഡറേഷൻ മുൻ സംസ്ഥാന പ്രസിഡൻ്റ് ഡോ.ലൈസ് ബിൻ അഹമ്മദ് നിർവ്വഹിച്ചു.കേരള  സംസ്ഥാന വികലാംഗ  കോർപ്പറേഷൻ്റെ  നേത്യത്വത്തിലുള്ള മെഡിക്കൽ ടീം ആണ് ക്യാമ്പ്  നടത്തിയത്.വൈസ്.പ്രസിഡൻ്റ്  ഫൗസിയ വടക്കേപ്പുറത്ത്  അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഐ സി ഡി എസ് സൂപ്പർവൈസർ  പി. അംബിക സ്വാഗതമാശംസിച്ചു.സ്റ്റാൻ്റിംഗ്  കമ്മിറ്റി ചെയർമാന്മായ  മജീദ്

പാടിയോടത്ത് സെയ്ത്   പുഴക്കര,റംസി റമീസ്  മെമ്പർമാരായ ഷീജ സുരേഷ് ,താഹിർ തണ്ണിത്തുറക്കൽ,റമീന ഇസ്മയിൽ ,റസലത്ത് സെക്കീർ ,പ്രിയ പി,സുമിത രതീഷ് ,ഷെരീഫ മുഹമ്മദ് ,ഹസീന ഹിദായത്ത് ,തുടങ്ങിയവർ സംസാരിച്ചു ,അസിസ്റ്റൻ്റ് സെക്രട്ടറി എ. എസ്. കവിത നന്ദി പറഞ്ഞു.അങ്കണവാടി  പ്രവർത്തരായ ഷൈനി വിലാസിനി, റംല,സിന്ധു  കെ ,സുജിത ,സുമിത,വിനീത, നിർമ്മല സിന്ധു എം.കെ .സുലൈഖ,കനിവ് എരമംഗലം.പരിവാർ ,വീൽചെയർ സംഘടന  പ്രതിനിധികൾ ക്യാമ്പിന് നേത്യത്വം  നല്കി .