28 March 2024 Thursday

കഴുത്തിൽ പാത്രം കുടുങ്ങി അലഞ്ഞ് തിരിഞ്ഞ നായക്ക് രക്ഷകനായി ഓട്ടോ ഡ്രൈവർ

ckmnews



ചങ്ങരംകുളം:കഴുത്തിൽ പാത്രം കുടുങ്ങി അലഞ്ഞ് തിരിഞ്ഞ നായക്ക് രക്ഷകനായി ഓട്ടോ ഡ്രൈവർ.പാവിട്ടപ്പുറം കോട്ടേക്കുന്ന് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സുരേഷ് ആണ് ഭക്ഷണം കഴിക്കാനാവാതെ അലഞ്ഞ് തിരിഞ്ഞ നായയെ രക്ഷപ്പെടുത്തിയത്.കഴുത്തിൽ പ്ളാസ്റ്റിക് പാത്രം കുടുങ്ങി അലയുകയായിരുന്ന നായ ഭക്ഷണം പോലും കഴിക്കാൻ കഴിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു.പാവിട്ടപ്പുറം സ്വദേശിയായ കുഞ്ഞാലി നായയെ രക്ഷപ്പെടുത്താൻ ഓട്ടോ ഡ്രൈവർ കൂടിയായ സുരേഷ് എന്ന മുത്തുവിന്റെ സഹായം തേടുകയായിരുന്നു.നായയെ കയർ അരയിൽ കുടുക്കി കെട്ടിയിട്ടാണ് പാത്രം ഊരിയെടുത്ത് രക്ഷപ്പെടുത്തി വിട്ടത്