28 March 2024 Thursday

ഇന്ത്യ ബംഗ്ളാദേശ് ക്രിക്കറ്റ് ടീമിൽ ഇടം നേടി ചങ്ങരംകുളം സ്വദേശിയും

ckmnews

ഇന്ത്യ ബംഗ്ളാദേശ് ക്രിക്കറ്റ്  ടീമിൽ ഇടം നേടി ചങ്ങരംകുളം സ്വദേശിയും


ചങ്ങരംകുളം:ഡിസംംബർ 3 മുതൽ 14 വരെ തമിഴ്നാട് തിരുനൽവേലി ഇന്റർനാഷ്ണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഭിന്നശേഷിക്കാരുടെ ഇന്ത്യ ബംഗ്ളാദേശ് വൺഡേ ക്രിക്കറ്റ് ടൂർണമെന്റിനുള്ള  ടീമിൽ ഇടം നേടി ചങ്ങരംകുളം സ്വദേശിയും.ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശിയായ കരീം  ആണ് ഇന്ത്യക്ക് വേണ്ടി കളിക്കാനിറങ്ങുന്നത്.2021ൽ ഹൈദ്രാബാദിൽ നടന്ന T20 ടൂർണ്ണമെന്റിലും കരീം ഇന്ത്യക്ക് വേണ്ടി കളിച്ചിരുന്നു.കേരള ടീമിന്റെ ക്യാപ്റ്റൻ ആയിരുന്ന കരീം ഒഡീഷ്യയിലും വിജയവാടയിലും നടന്ന ദേശീയ ടൂർണ്ണമെന്റുകളിൽ നടത്തിയ മികച്ച പ്രകടനം കൊണ്ടാണ് ഇന്ത്യൻ ടീമിൽ ഇടം നേടിയത്.ചങ്ങരംകുളം കോക്കൂരിലെ ബ്രദേഴ്സ് ക്രിക്കറ്റ് ടീം അംഗം കൂടിയായ കരീം പരിമിതികളിൽ നിന്ന് തളരാതെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം കണ്ടെത്തിയത്.കേരളത്തിൽ നിന്ന് കരീമിനെ കൂടാതെ കോഴിക്കോട് ഫറോക്ക് സ്വദേശിയായ റഈസ് കൂടി ഇന്ത്യൻ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്