Sports
അര്‍ജന്റീനയ്‌ക്കെതിരായ ജയം: സൗദിയില്‍ ബുധനാഴ്ച പൊതു അവധി

റിയാദ്: സൗദി അറേബ്യയില്‍ ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. ലോകകപ്പ് ഫുട്‌ബോളില്‍ കരുത്തരായ അര്‍ജന്റീനയ്‌ക്കെതിരെ സൗദി അറേബ്യ അട്ടിമറി ജയം നേടിയതിന്റെ ആഘോഷത്തിന്റെ ഭാഗമാണിത്. സല്‍മാന്‍ രാജാവാണ് അവധി പ്രഖ്യാപിച്ച് ഉത്തരവിട്ടത്.അര്‍ജന്റീനയ്ക്കെതിരായ സൗദിഅറേബ്യയുടെ തകര്‍പ്പന്‍ വിജയത്തിന്റെ ആഘോഷത്തില്‍ പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ജീവനക്കാര്‍ക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ഗ്രൂപ്പ് സിയില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം മെസ്സിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് സൗദി പരാജയപ്പെടുത്തിയത്.