24 April 2024 Wednesday

നാഷണൽ ഐടിഐ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ckmnews



എടപ്പാൾ: സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നടുവട്ടം നാഷണൽ ഐടിഐയും ചാലിശ്ശേരി റോയൽ ഡെൻ്റൽ കോളേജും, ഗെറ്റ് വേൽ ക്ലീനിക്കും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് വട്ടംകുളം പഞ്ചായത്ത് പ്രസിഡൻ്റ് മജീദ് ഉദ്ഘാടനം ചെയ്തു. ഇബ്രാഹീം മൂതൂർ അധ്യക്ഷത വഹിച്ചു. ഡോ അൻസിൽ, വി അർജുൻ ,അൻസിഫ് കരിമ്പനക്കൽ, കെപി ശ്രീനിവാസ് പ്രസംഗിച്ചു . അഞ്ഞൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.