28 March 2024 Thursday

തവനൂർ പ്രതീക്ഷ അഗതി മന്ദിരത്തിൽ വെച്ച് സ്നേഹ വിരുന്ന് സംഘടിപ്പിച്ച് സ്പെയിൻ ആരാധകർ

ckmnews

എടപ്പാൾ:ഓൾ കേരള സ്പെയിൻ ഫാൻസിൻ്റെ നേതൃത്വത്തിൽ തവനൂർ പ്രതീക്ഷ അഗതി മന്ദിരത്തിൽ വെച്ച്  സ്നേഹ വിരുന്ന് സംഘടിപ്പിച്ചു.തവനൂർ എംഎൽഎ കെടി ജലീൽ കേക്ക് കട്ട് ചെയ്തു പരിപാടി ഉൽഘാടനം ചെയ്തു. ഈ കാലത്ത് ഫ്ലക്സ് ബോർഡുകളും കട്ട് ഔട്ടുകളും വെക്കാൻ വലുപ്പത്തിൻ്റെ കാര്യത്തിൽ ഓരോ  ടീം ഫാൻസ്ക്കാരും മത്സരിക്കുമ്പോൾ ഇങ്ങനെയൊരു നന്മയാർന്ന പ്രവർത്തി ചെയ്ത സ്പെയിൻ ഫാൻസ്‌ക്കാരെ അദ്ദേഹത്തിൻ്റെ വാക്കുകളിലൂടെ പ്രശംസിക്കുകയും ചെയ്തു.തുടർന്നു ഉച്ച ഭക്ഷണം നൽകുകയും ,ഭക്ഷ്യ വസ്തുക്കൾ വാങ്ങി നൽകുകയും ചെയ്തു.പ്രതീക്ഷ ഭവനിൽ ഇങ്ങനെയൊരു കാര്യം ചെയ്യാനും സഹകരിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി വാക്കുകൾ പറഞ്ഞു കൊണ്ട് സ്നേഹവിരുന്ന് സമാപിച്ചു.