20 April 2024 Saturday

അഖിലേന്ത്യാ സെവൻസ്: ഗാലറി നിർമാണത്തിന് കാൽനാട്ടി

ckmnews


എടപ്പാൾ: സ്കൈ ബ്ലൂ  എടപ്പാൾ സംഘടിപ്പിക്കുന്ന  അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്  ഗാലറി നിർമാണത്തിന് തുടക്കം കുറിച്ചു.  പൂക്കരത്തറ ദാറുൽ ഹിദായ സ്കൂൾ ഗ്രൗണ്ടിൽ നടന്ന കാൽനാട്ടൽ കർമ്മം കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. നൗഫൽ സി തണ്ടിലം അധ്യക്ഷതവഹിച്ചു. സെവൻ ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി യു പി പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ, വട്ടംകുളം  പഞ്ചായത്ത് പ്രസിഡണ്ട്  കഴുങ്ങിൽ മജീദ് , കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  അസ്ലാം തിരുത്തി തുടങ്ങി ജനപ്രതിനിധികളും  രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പൗരപ്രമുഖരും  പരിപാടിയിൽ സംബന്ധിച്ചു. ഡിസംബർ 21 മുതലാണ് മത്സരങ്ങൾ ആരംഭിക്കുക