Sports
ഫിഫ വേള്‍ഡ്കപ്പ് 2022:വെയ്ല്‍സിന്‍റെ രക്ഷകനായി ബെയ്ല്‍;യുഎസിനെതിരെ ആവേശ സമനില

ദോഹ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ വെയ്ല്‍സ് -യുഎസ്എ പോരാട്ടം ആവേശസമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. ആദ്യ പകുതിയില്‍ 36-ാം മിനിറ്റില്‍ തിമോത്തി വിയയുടെ ഗോളില്‍ മുന്നിലെത്തിയ യുഎസിനെ രണ്ടാം പകുതിയില്‍ 80-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഗാരെത് ബെയ്‌ലിന്‍റെ പെനല്‍റ്റി ഗോളിലാണ് വെയ്ല്‍സ് സമനിലയില്‍(1-1) തളച്ചത്.