24 April 2024 Wednesday

ഗതാഗത നിയന്ത്രണം: പടിഞ്ഞാറങ്ങാടി - എടപ്പാള്‍ റോഡ് നവീകരണ പ്രവര്‍ത്തികളുടെ ഭാഗമായി നാളെ മുതല്‍ ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം

ckmnews

പാലക്കാട് പൊന്നാനി റോഡിലെ പടിഞ്ഞാറങ്ങാടി - എടപ്പാൾ റോഡ് നവീകരണ പ്രവർത്തികളുടെ ഭാഗമായി   22/11/2022 മുതൽ ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.


26 - 11 - 2022 ശനിയാഴ്ച മുതൽ പടിഞ്ഞറങ്ങാടി മുതൽ എഞ്ചിനീയർ റോഡ് വരെ റോഡിൽ ഗതാഗതം പൂർണ്ണമായും നിരോധിക്കുന്നതാണ്.



എടപ്പാൾ ഭാഗത്തു നിന്നും പടിഞ്ഞറങ്ങാടി - പട്ടാമ്പി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ  നടുവട്ടം കൂനമൂച്ചി വഴി പോകേണ്ടതാണ്. 

പട്ടാമ്പിയിൽ നിന്നും തൃത്താല - പടിഞ്ഞറങ്ങാടി വഴി എടപ്പാൾ  പോകുന്ന വാഹനങ്ങൾ പടിഞ്ഞറങ്ങാടിയിൽ നിന്നും കൂനമൂച്ചി നടുവട്ടം വഴിയും പോകേണ്ടതാണ്.


എടപ്പാൾ -  പട്ടാമ്പി റൂട്ടിലോടുന്ന ബസ്സുകൾ എടപ്പാൾ - നീലിയാട് - അമേറ്റിക്കര മില്ല് സ്റ്റോപ്പിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് അമേറ്റിക്കര വഴി കാഞ്ഞിരത്താണി - കൂനം മൂച്ചി - പടിഞ്ഞറങ്ങാടി - തൃത്താല വഴിയും പട്ടാമ്പി- തൃത്താല വഴി എടപ്പാൾ റൂട്ടിലോടുന്ന ബസ്സുകൾ  പടിഞ്ഞറങ്ങാടിയിൽ നിന്നും കൂനം മൂച്ചി - കാഞ്ഞിരത്താണി - സഖാവ് റോഡ് - കുമരനെല്ലൂർ ബാങ്ക് സ്റ്റോപ്പ് വഴി എടപ്പാളിലേക്കും പോകണം.