25 April 2024 Thursday

ക്രീയേറ്റീവ് ഫിലിം ലാബ് ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ

ckmnews



എടപ്പാൾ: ക്രീയേറ്റീവ് ഫിലിം ലാബ് (സ്ക്കൂൾ ഓഫ് സിനിമ & വിഷ്വൽ മീഡിയ) ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ സംഘടിപ്പിക്കുന്നു. 20 മിനിറ്റിന് താഴെ ദൈർഘ്യമുള്ളതും 40 മിനിറ്റ് വരെയുള്ളതുമായ രണ്ട് കാറ്റഗറിയായി ഷോർട്ട് ഫിലം മത്സരം നടക്കും.വിജയിക്കുന്ന 20 മിനിറ്റിന് താഴെയുള്ള ഷോർട്ട് ഫിലിമുകൾക്ക് ഒന്നാം സമ്മാനമായി 15000 രൂപയും രണ്ടാം സമ്മാനമായി 5000 രൂപയും നൽകും 20 മിനിറ്റ് മുതൽ 40 മിനിറ്റ് വരെ ദൈർഘ്യമുള്ള ഷോർട്ട് ഫിലുമുകൾക്ക് ഒന്നാം സമ്മാനമായി 25000 രൂപയും രണ്ടാം സമ്മാനമായി 15000 രൂപയും നൽകും .കൂടാതെ ഡോക്വമെൻ്ററി, കാമ്പസ് ഫിലിം ,ചിൽഡ്രൻസ് ഫിലിം ,മൊബൈൽ ഷോർട്ട് ഫിലിം ,പ്രവാസി ഷോർട്ട് ഫിലിം ,ആൽബം മ്യൂസിക് വീഡിയോസ്, ആനിമേഷൻ ഫിലം, ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ,വെബ് സീരിയസ് എന്നീ വിഭാഗങ്ങളിലും പ്രദർശനം നടത്തുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഫിലിം ഡയറക്ടർ അക്കു അക്ബർ,എഴുത്തുകാരനും ഫിലിം ഡയറക്ടറുമായ ഡോ: എസ്.സുനിൽ,നടിയും ഡയറക്ടറുമായ ജോളി ചിറയത്ത് എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തെരഞ്ഞെടുക്കുയെന്നും മത്സരത്തിനായി ഡിസംബർ 31 വരെ ഷോർട്ട് ഫിലിംമുകൾ അയക്കാമെന്നും ഭാരവാഹികൾ പറഞ്ഞു.എടപ്പാൾ ആസാദ് റിച് ഹാളിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.വിശദ വിവരങ്ങൾക്ക് 9645959388,9846478001 എന്ന നമ്പറുകളിബന്ധപ്പെടാവുന്നതാണ്. വാർത്താ സമ്മേളനത്തിൽ സി.എഫ്.എൽ പ്രസിഡണ്ട് ഫാറൂഖ് മുല്ലപൂ, സെക്രട്ടറി ജാഫർ കുറ്റിപ്പുറം, വൈസ് പ്രസിഡണ്ട് ബഷീർ വളാഞ്ചേരി ,എക്സിക്യൂട്ടീവ് അംഗം മണികണ്ടൻ അയിലക്കാട് എന്നിവർ പങ്കെടുത്തു.