25 April 2024 Thursday

ലഹരിക്കെതിരെ:രണ്ടാം ഘട്ടം നന്നംമുക്ക് ഗ്രാമോദ്ധാരണ സംഘം എ.എൽ.പി.സ്കൂളിൽ നടന്നു

ckmnews



ചങ്ങരംകുളം:സർക്കാരിൻ്റെ ലഹരിക്കെതിരെ എന്ന പദ്ധതിയുടെ രണ്ടാം ഘട്ടം നന്നംമുക്ക് ഗ്രാമോദ്ധാരണ സംഘം എ.എൽ.പി.സ്കൂളിൽ നടന്നു.ഫുട്ബോൾ ലഹരിയിലൂടെ കുട്ടികളെ കായിക മേഖലയിലേക്ക് ആകർഷിച്ച് ലഹരി മാഫിയയുടെ കയ്യിൽ പെടാതെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ യാണ് വൺ മില്യൻ ഗോൾ എന്ന പരിപാടി ഗ്രാമോദ്ധാരണ സംഘം എ.എൽ.പി.സ്കൂളിൽ സംഘടിപ്പിച്ചത്. സ്കൂൾ ലീഡർ ധനഞ്ജയ് ഷൂട്ടൗട്ട് നടത്തി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക രമ വി കെ ,സ്റ്റാഫ് സെക്രട്ടറി വിജിത പി , ടീച്ചർമാരായ അബ്ദുൾ ജലീൽ .പി, ,,കാവേരി രാജ് സി കെ ,,ജഹാന യാസീൻ എന്നിവരും, പിടി എ പ്രസിഡണ്ട് എൻ പി പ്രേമദാസ് , വൈസ് പ്രസിസന്റ് സുധീഷ് കെ, വെൽഫയർ കമ്മറ്റി വൈസ് ചെയർമാൻ എൻ.പി.വേലായുധൻ തുടങ്ങിയവരും മറ്റു വിദ്യാർത്ഥി വിദ്യാർത്ഥിനികളും രക്ഷിതാക്കളും വൺ മില്യൻ ഗോളിൽ പങ്കാളികളായി