28 March 2024 Thursday

മജ്‌ലിസുന്നൂറും പ്രാർത്ഥന സദസ്സും ഇന്ന് വൈകിയിട്ട് ദാറുൽ ഇഹ്സാനിൽ നടക്കും

ckmnews

ചങ്ങരംകുളം: പുന്നക്കൽ ദാറുൽ ഇഹ്സാൻ വാഫി കോളേജിന്റെ ആഭിമുഖ്യത്തിൽ  സംഘടിപ്പിക്കുന്ന മജ്ലിസുന്നൂറും പ്രാർത്ഥനാ സദസ്സും ഇന്ന്  വൈകിട്ട് 7 മണിക്ക് നടക്കും.കോളേജിൽ നടക്കുന്ന പരിപാടിയിൽ പാണക്കാട് അബ്ദുൽ റഷീദ് അലി ശിഹാബ് തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. റഫീഖ് ഫൈസി തെങ്ങിൽ ആമുഖ പ്രഭാഷണം നടത്തുന്ന വേദിയിൽ ഷമീർ ദാരിമി കൊല്ലം മുഖ്യപ്രഭാഷണം നിർവഹിക്കും