25 April 2024 Thursday

അടിയാള പ്രേതം പി എഫ് മാത്യൂസ് രചിച്ച നോവൽ ചർച്ച ചെയ്തു

ckmnews



ചങ്ങരംകുളം:സാംസ്കാരിക സമിതി അടിയാള പ്രേതം ചർച്ച ചെയ്തു.നരബലിക്ക് കീഴാളനെ ഇരയാക്കി മേലാളൻ സമ്പത്ത് കൈവരിക്കാൻ ഉദ്യമിക്കുന്നത് സമകാലത്തും സംഭവിക്കുന്ന നടുക്കുന്ന യാഥാർത്ഥ്യമാണെന്ന് സോമൻ ചെമ്പ്രേത്ത് ആമുഖ ഭാഷണത്തിൽ അഭിപ്രായപ്പെട്ടു.പ്രസിഡണ്ട് എം എം ബഷീർ ചർച്ചയുടെ മോഡറേറ്ററായി.ഉണ്ണികൃഷ്ണൻ കുറുപ്പത്ത് പങ്കെടുത്തു. ചന്ദ്രിക രാമനുണ്ണി സിഎം ബാലാമണി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.സിൻഹരിത സാവിത്രി രചിച്ച നോവൽ കെ വി ശശീന്ദ്രൻ പരിചയപ്പെടുത്തി.