24 April 2024 Wednesday

രണ്ടായിരത്തി അറനൂറ് സ്ക്വയർ ഫീറ്റ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് ബ്രസീൽ ഫാൻസ് മാണൂർ

ckmnews

എടപ്പാൾ: ലോകകപ്പിന് വിസിൽ മുഴങ്ങിയതോടെ ജിലയിലെങ്ങും ആവേശം അല തല്ലുകയാണ്.ഫ്ളക്സുകളും,കൊടികളും തോരണങ്ങളും കൊണ്ട് ഗ്രാമപ്രദേശങ്ങൾ മുഴുവൻ അലങ്കരിച്ചിരിക്കുകയാണ് ഫുട്ബോൾ ആരാധകർ.കേരളത്തിലെ ഏറ്റവും വലിയ ഫ്ലക്സ് എന്ന് അവകാശപ്പെടാവുന്ന  ഫ്ളക്സ് ബോർഡ് ഒരുക്കിയാണ് മാണൂരിൽ 

ബ്രസീൽ ഫാൻസ് 65x40 അടിയിൽ രണ്ടായിരത്തി അറനൂറ് സ്ക്വയർ ഫീറ്റ് ബോർഡ് 75000 രൂപ ചിലവഴിച്ച് ഫ്ളക്സ് സ്ഥാപിച്ചിരിക്കുന്നത്.തൊട്ടടുത്ത് തന്നെ അർജന്റീന ഫാൻസ് 40x15 അടിയിൽ നാൽപതിനായിരം രൂപ ചെലവഴിച്ച്  ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ പോർച്ചുഗൽ ജർമ്മനി സെനഗൽ ബെൽജിയം ഖത്തർ ആരാധകരുടെ ഫ്ലക്സ് ബോർഡുകളും മാണൂരിൽ സ്ഥാപിച്ചിട്ടുണ്ട്.ലോകകപ്പ് ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് തന്ധെ ജില്ലയിലെങ്ങും ഫ്ളക്സുകൾ കൊണ്ട് നിറഞ്ഞിരിന്നു.ലക്ഷക്കണക്കിന് രൂപയുടെ ഫ്ളക്സുകളാണ് ഗ്രാമപ്രദേശങ്ങളിൽ പോലും തല ഉയർത്തി നിൽക്കുന്നത്.ബ്രസീൽ അർജനന്റ്രീന ആരാധകരാണ് കൂടുതലായും ഫ്ളക്സുകൾ ഉയർത്തുന്നത്.കോവിഡ് മൂലം ഉറങ്ങി കിടന്ന പ്രിന്റിങ് മേഖലയും ഇതോടെ സജീവമായിട്ടുണ്ട്.വിവിധ ക്ളബ്ബുകളും സംഘടനകളും ബിഗ് സ്ക്രീനിൽ കളി കാണുന്നതിനും വിപുലമായ സംവിധാനങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്.പലയിടത്തും ഫാൻസ് ഭാരവാഹികളുടെയും ക്ളബ്ബുകളുടെയും നേതൃത്വത്തിൽ ഘോഷയാത്രയും ബൈക്ക് റാലികളും ഒരുക്കിയാണ് ഫുട്ബോൾ ആരാധകർ ലോകകപ്പിനെ വരവേറ്റത്