28 March 2024 Thursday

കാമുകിയുടെ പ്രായപൂർത്തിയാകാത്ത മകളെ കൊലപ്പെടുത്തി; മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു; 28-കാരൻ അറസ്റ്റിൽ

ckmnews

കാമുകിയുടെ പ്രായപൂർത്തിയാകാത്ത മകളെ കൊലപ്പെടുത്തി; മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു; 28-കാരൻ അറസ്റ്റിൽ


മുംബൈ: കാമുകിയുടെ പ്രായപൂർത്തിയാകാത്ത മകളെ അതിക്രൂരമായി കൊലപ്പെടുത്തുകയും മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്ത 28-കാരൻ അറസ്റ്റിൽ. രാജുവെന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചെന്നൈയിലാണ് സംഭവം. ഒളിവിലായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.


കഴിഞ്ഞ ദിവസം കുട്ടിയുടെ മാതാവ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. പിന്നീട് വീട് തുറന്ന് നോക്കിയപ്പോൾ ബോധരഹിതയായി കിടക്കുന്നതായാണ് കണ്ടെതെന്നും കുട്ടിയുടെ കമ്മലും പാദസരവും ഫോണും നഷ്ടപ്പെട്ടതായും അമ്മ പറഞ്ഞു. വീട്ടിലുണ്ടായയിരുന്ന 25,000 രൂപയും കാണാനില്ലായിരുന്നു. വീട്ടിലുണ്ടായിരുന്ന കാമുകനെ അന്വേഷിച്ചെങ്കിലും  കണ്ടത്താനായില്ല. പ്രതി തിടുക്കത്തിൽ പോകുന്നത് കണ്ടതായി അയൽവാസികൾ പറഞ്ഞു.മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി. തുടർന്നാണ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് വ്യക്തമായത്.


കഴിഞ്ഞ മാസം കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം നടത്തുന്നത് സംബന്ധിച്ച് യുവതി പോലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. പിന്നീട് വിരാറിലെത്തി ജോലി ചെയ്തിരുന്നു. ഇതിനിടെ ഇയാൾ മോഷ്ടിച്ച് ഫോണുകൾ ഓണാക്കിയതോടെ കുടുങ്ങുകയായിരുന്നു. ഇയാൾ വിവാഹിതനാണെന്ന് പോലീസ് വ്യക്തമാക്കി.