29 March 2024 Friday

ഭീമൻ ലോകകപ്പ് മാതൃകയൊരിക്കി ശ്രദ്ധേയനാവുകയോണ് ചങ്ങരംകുളം സ്വദേശിയായ യുവാവ്

ckmnews

ഭീമൻ ലോകകപ്പ് മാതൃകയൊരിക്കി ശ്രദ്ധേയനാവുകയോണ്  ചങ്ങരംകുളം  സ്വദേശിയായ യുവാവ്


ചങ്ങരംകുളം:എട്ടടി ഉയരത്തിൽ എഴുപത് കിലോ തൂക്കം വരുന്ന ഭീമൻ  ലോകകപ്പ് മാതൃകയൊരിക്കി ശ്രദ്ധേയനാവുകയോണ്  ചങ്ങരംകുളം  സ്വദേശിയായ യുവാവ്.ലോകകപ്പ് പ്രചാരണാർത്ഥമാണ് ചങ്ങരംകുളം മൂക്കുതല സ്വദേശിയായ തിയ്യത്ത് വളപ്പിൽ  മണികണ്ഠൻ  എട്ടടി ഉയരമുള്ള ലോകകപ്പ് മാതൃക തയ്യാറാക്കിയത്


ജിപ്സം തെർമോക്കോൾ  എന്നിവ ഉപയോഗിച്ചാണ്

70 കിലോയോളം തൂക്കം വരുന്ന വേൾഡ് കപ്പ് മാതൃക തയ്യാറാക്കിയിരിക്കുന്നത്ഫുട്ബോളിനോട് ഉള്ള കടുത്ത ആവേശമാണ് ഇത്തരത്തിൽ ഒരു വേൾഡ് കപ്പ് മാതൃക ഒരുക്കാൻ മണികണ്ഠന് പ്രചോദനമായത്.പത്ത് ദിവസം കൊണ്ടാണ് മണികണ്ഠൻ ലോകകപ്പ് മാതൃകയുടെ പണി പൂർത്തികരിച്ചത്.കുന്നംകുളം ഫെയ്ർ എഫ്.സിയിലെ ഫുട്ബോൾ പരിശീലകൻ കൂടിയായ മണികണ്ഠൻ  മിനിയേച്ചർ ക്ലേ മോഡലിംഗ്  ആർട്ട് വർക്ക് തുടങ്ങിയവയിലും  സജീവമാണ്.യുഎഇ ഒമാൻ തുടങ്ങി  രാജ്യങ്ങളിൽ ഗ്രാഫിക് ഡിസൈനറായും 

ക്ലേ മോർഡലിങ്ങ് ആർട്ട്  ജോലിയും ഇദ്ധേഹം ചെയ്തിട്ടുണ്ട് .പരേതനായ പനങ്ങാടനാണ് പിതാവ്. അമ്മ പൊന്നി. അവിവാഹിതനാണ്

മണികണ്ഠൻ.