28 March 2024 Thursday

ബേക്കറിയിൽ അക്രമം; 4 പേർ അറസ്റ്റിൽ

ckmnews

ബേക്കറിയിൽ അക്രമം; 4 പേർ അറസ്റ്റിൽ


അടിമാലി:ടൗണിൽ ബേക്കറി ഉടമകളായ സഹോദരങ്ങളെയും ജീവനക്കാരനെയും ആക്രമിച്ചു പരുക്കേൽപിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ. പാറത്തോട് തട്ടിൽ സോബിൻ (സൈമൺ–21), കൊന്നത്തടി കൂവപ്ലാക്കൽ അമൽ ജോസ്(19), മരക്കാനം തെള്ളിപടവിൽ ആശംസ് (21), കൊന്നത്തടി മരോട്ടിക്കൽ ജിഷ്ണു (19) എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.


കഴിഞ്ഞ വ്യാഴാഴ്ച രാത്രി പൊലീസ് സ്റ്റേഷന് എതിർവശത്ത് ബേക്കറി നടത്തുന്ന മേട്ടുപ്പാളയം സ്വദേശികളായ സഹോദരങ്ങൾ മുഹമ്മദ് അലി (26), സക്കീർ ഹുസൈൻ (34), ജീവനക്കാരൻ എസ്. സൂര്യ (29) എന്നിവരെ കമ്പിവടി, സ്റ്റീൽ കത്തി എന്നിവ ഉപയോഗിച്ച് ആക്രമിച്ചു പരുക്കേൽപിച്ച സംഭവത്തിലാണ് പ്രതികൾ അറസ്റ്റിലായത്.



കല്ലാർകുട്ടിയിലെ വ്യാപാരി വടക്കേക്കര ഷംനാദ് (30), മുതിരപ്പുഴ ചക്കിയാനിക്കുന്നേൽ അഭിജിത് (22) എന്നിവരെയും പ്രതികൾ ആക്രമിച്ച് പരുക്കേൽപിച്ചിരുന്നു. എസ്എച്ച്ഒ ക്ലീറ്റസ് ജോസഫ്, എസ്ഐമാരായ കെ.എം. സന്തോഷ്, പ്രശോഭ്, എസ്‌സിപിഒ പി.എൽ.ഷാജി, ലാൽ ജോസഫ് എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അടിമാലി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.